India

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ പുറത്തുവിട്ട് എൻഐഎ; ഉടൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ!

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ പുറത്തുവിട്ട് എൻഐഎ. സ്‌ഫോടനം നടന്ന ദിവസം രാത്രിയുള്ള സിസിടിവി ദൃശ്യമാണ് അന്വേഷണ സംഘം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തൂമക്കുരു വഴി ഇയാൾ ബസ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും എൻഐഎ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

മാർച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഇയാൾ കഫേയിൽനിന്ന് നൂറ് മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്.

കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ പ്രതിഫലം എൻഐഎ പ്രഖ്യാപിച്ചിരുന്നു. 08029510900, 8904241100 എന്ന നമ്പറിൽ വിളിച്ചോ info.blr.nia@gov.in എന്ന മെയിൽ മുഖാന്തരമോ പ്രതിയെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാം.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago