A man who tried to save a snake that fell into a well in Tamil Nadu met a tragic end; Natarajan, who had climbed half way up the well but could not bear the weight, fell into the water.
ചെന്നൈ: കൃഷ്ണഗിരിക്ക് സമീപം കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനിറങ്ങിയ തൊഴിലാളിയെ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണം കല്‍ക്കുട്ടപട്ടി ചിന്നസാമിയുടെ 50 അടി ആഴമുള്ള കിണറ്റില്‍ ഒരാഴ്ച മുമ്പാണ് മലമ്പാമ്പ് വീണത്.
ഇതിനെ പുറത്തെടുക്കുന്നതിന് നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടരാജന്‍ എന്ന തൊഴിലാളി മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങുകയായിരുന്നു. മലമ്പാമ്പിനെയുമെടുത്ത് കിണറിന്‍റെ പകുതിയോളം കയറിയെങ്കിലും ഭാരം താങ്ങാനാവാതെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്താണ് മലമ്പാബ് നടരാജനെ വരിഞ്ഞുമുറുക്കിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ മരിച്ചു. അഗ്നിരക്ഷ സേനയും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…