sania-iyyappan
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് സാനിയ അയ്യപ്പൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചു എന്നതാണ് എടുത്തുപറയേണ്ട കാര്യം. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ നേരത്തിനുള്ളിൽ വൈറലാകാറുണ്ട്.
ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും ശക്തമായ വിമർശനങ്ങളും നേരിടാറുണ്ട്. സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലെയ്. സാംസൺ ലെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലരും ഇവരുടെ ബന്ധത്തെ കുറിച്ച് ചോദ്യങ്ങളുമായി എത്തിയിരുന്നു.
ഇപ്പോൾ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. സാംസൺ ലെയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു സാനിയയുടെ വെളിപ്പെടുത്തൽ. ‘എന്റേയും സാമിന്റേയും റിലേഷനെ കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്.’ ‘ഞാൻ റിയാലിറ്റി ഷോയിൽ നിന്നാണ് വന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റിയാലിറ്റിഷോയ്ക്ക് ശേഷം ഖത്തറിൽ ഒരു പരിപാടിക്ക് പോവുമ്പോൾ എയർപോർട്ടിൽ വെച്ചാണ് ആദ്യം സാമിനെ ആദ്യം കാണുന്നത്.
അന്ന് ഞാൻ ഓടിപ്പോയി സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തിരുന്നു.’ ‘അന്ന് വലിയ വലിയ സെലിബ്രിറ്റികളുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു സാം. അന്ന് ഞാൻ വെറുതെയൊരു ആഗ്രഹം പറഞ്ഞിരുന്നു എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്ന്. ശേഷം ഞാൻ ക്വീൻ സിനിമ ചെയ്തു.’ ‘അന്ന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് വാങ്ങാൻ പോകാനായി ഞാൻ മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്. അന്ന് മുതലുള്ള സൗഹൃദമാണ്. അന്ന് മുതൽ സാമിനെ എനിക്ക് അടുത്തറിയാം അഞ്ച് വർഷത്തെ പരിചയമാണ്’ വികാരഭരിതയായി തന്നെ സാനിയ പറഞ്ഞു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…