ചാരുംമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ – 21)യാണ് നുറനാട് സി ഐ, പി ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
നൂറനാട് സ്വദേശിനിയായ പതിനാറുകാരി പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച് വശീകരിച്ച് കുണ്ടറ ഉള്ള പ്രതിയുടെ വീട്ടിൽ കൊണ്ടുപോയിപീഡിപ്പിച്ചതായുമുള്ള മാതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
കുണ്ടറയിലുള്ള വീടിന് സമീപത്തുനിന്നും പ്രതിയേയും പെൺകുട്ടിയെയും പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതി നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…