A minor girl was kidnapped and tortured; It is also complained that the child's nude pictures were copied on the phone and threatened; Accused Mohammadrazi was arrested by the police on various charges
പുല്ലാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ മുഹമ്മദ് റാസി(23)യാണ് അറസ്റ്റ് ചെയ്തത്. കോയിപ്രം പൊലീസാണ് പിടികൂടിയത്. കുട്ടിയുമായി അടുപ്പത്തിലായശേഷം, 2022 സെപ്റ്റംബർ 17-ന് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള ഒരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇത്
എല്ലാവർക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് തുടർന്നും കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് റാസിനെതിരെ ബലാൽസംഗത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…