Sunday, May 12, 2024
spot_img

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി ഭീക്ഷണിപ്പെടുത്തിയതായും പരാതി; വിവിധ പകുപ്പുകൾ ചുമത്തി പ്രതി മു​ഹ​മ്മ​ദ്‌റാ​സിയെ അറസ്റ്റ് ചെയ്ത് പോലീസ്

പു​ല്ലാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം കു​രീ​പ്ര നെ​ടു​മ​ൺ​കാ​വ് ഏ​റ്റു​വാ​യി​ക്കോ​ട് ലൈ​ലാ മ​ൻ​സി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ റാ​സി(23)​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​യി​പ്രം പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്. കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ശേ​ഷം, 2022 സെ​പ്റ്റം​ബ​ർ 17-ന് ​ട്രെ​യി​നി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി കൊ​ല്ലം കേ​ര​ള​പു​ര​ത്തു​ള്ള ഒ​രു വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഇ​ത്
എ​ല്ലാ​വ​ർ​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് തു​ട​ർ​ന്നും കു​ട്ടി​യെ പ്രതി പീ​ഡി​പ്പി​ച്ച​ത്.

കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഹ​മ്മ​ദ് റാ​സി​നെ​തി​രെ ബ​ലാ​ൽ​സം​ഗ​ത്തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും പോ​ക്സോ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളു​ടെ കൈ​യി​ൽ നിന്നും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു.

Related Articles

Latest Articles