A minor girl was kidnapped and tortured; the accused was arrested
കായംകുളം:ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു (26) ആണ് പിടിയിലായത്. മുതുകുളം സ്വദേശിനിയായ പതിനാറ് വയസുകാരിയെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.കഴിഞ്ഞ 23ന് ആണ് സംഭവം നടന്നത്.
കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് കായംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കായംകുളം ഡി. വൈ. എസ്. പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സി. ഐ. മുഹമ്മദ് ഷാഫി, എസ്. ഐ. ഷാഹിന, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…