A move to sharpen the debate; Trump Seeks Tulsi Gabbard's Help; First encounter on September 10
വാഷിംഗ്ടൺ: വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടിപ്പിന്റെ മുന്നോടിയായി കമല ഹാരിസുമായുള്ള സംവാദത്തിന്റെ മൂർച്ച കൂട്ടാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് നേതാവായിരുന്ന തുളസി ഗബ്ബാർഡിന്റെ സഹായം ട്രംപ് തേടിയതായി റിപ്പോർട്ടുകൾ പുറത്ത്. മുൻ
ഡെമോക്രാറ്റിക് കോൺഗ്രസ് വുമണ്‍ തുളസിയുമായി ട്രംപ് ചർച്ചകൾ നടത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 10-ന് എബിസി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിൽ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ആദ്യമായി ഏറ്റുമുട്ടും.
ആദ്യ ഡിബേറ്റിന് ട്രംപ് തുളസിയുടെ സഹായം തേടിയോ എന്ന ചോദ്യത്തിന് അങ്ങനെ ആരുടെ കയ്യിൽനിന്നും സൂചനകൾ സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ട്രംപ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞു. എന്നാൽ ഇരുവരും തമ്മിലുള്ള ചർച്ച വെറുതെയല്ലെന്നാണ് സൂചന. നാല് തവണ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കോൺഗ്രസ് വുമണായി തിരഞ്ഞെടുക്കപ്പെട്ട തുളസി, 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ടിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് തുളസി. 2019 ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിൽ ഡിബേറ്റ് വേളകളിൽ കമല ഹാരിസിനെക്കാൾ നന്നായി ശോഭിച്ചത് ഗബ്ബാർഡ് ആയിരുന്നു. ഇതിന് പിന്നാലെ സംഭാവകളുമായി ബന്ധപ്പെട്ട് ഇവർ പാർട്ടി വിട്ടു. അതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിൽ നിന്ന്, പ്രത്യേകിച്ച് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് ഹാരിസുമായും അകന്നു നിൽക്കുകയാണ് ഗബ്ബാർഡ്.
യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുളസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…