അഗ്നിക്കിരയായ വാഹനങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ വെള്ളം സ്പ്രേ ചെയ്യുന്നു
ഉദയ്പുര്‍ : പത്താംക്ലാസുകാരന് സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തെത്തുടർന്ന് രാജസ്ഥാനിൽ ഉദയ്പുരിനടുത്തുള്ള മധുബന്‍ പ്രദേശത്ത് സംഘര്‍ഷം. കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാൽ കുട്ടി മരിച്ചുവെന്ന തരത്തില്‍ വ്യാജ വാർത്ത പ്രചരിച്ചതോടെയാണ് പ്രദേശത്ത് വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും തീവെപ്പുമുണ്ടായത്.
ഇതിനെത്തുടർന്ന് രാത്രി പത്തുമണിയോടെ അധികൃതര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. കട കമ്പോളങ്ങള്‍ അടയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനാണ് അധികൃതര്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. സഹപാഠിയെ കുത്തിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായിട്ടുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സുരാജ്പോള്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ കുട്ടിയെ അദ്ധ്യാപകര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന് പിന്നാലെ സ്കൂളിലെത്തി. ഇതോടെയാണ് കുത്തേറ്റ വിദ്യാർത്ഥി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചത്. ഇതോടെ നിരവധിപേര്‍ ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും അക്രമിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രദേശത്ത് പലസ്ഥലത്തും കല്ലേറുണ്ടാകുകയും നിര്‍ത്തിയിട്ട കാറുകള്‍ കത്തിക്കുകയും ചെയ്തത്.
ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു എന്നതിന്റെ പേരിൽ രണ്ട് മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവാക്കൾ ഹിന്ദുവായ ഒരു തയ്യൽക്കാരനെ പട്ടാപ്പകൽ തലയറുത്ത് കൊന്നതിനെത്തുടർന്ന് 2022 ൽ ഉദയ്പൂർ മേഖലയിൽ സംഘർഷമുണ്ടായിരുന്നു. ഇപ്പോൾ കുത്തേറ്റ വിദ്യാർത്ഥി ഹിന്ദുവും പ്രതികൾ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുമാണ് അതിനാൽ വീണ്ടും സംഘർഷമുണ്ടാകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…