Kerala

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറി; വീണ്ടെടുത്തത് ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിൽ

തിരുവനന്തപുരത്ത് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നായ്ക്കളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. മൃതദേഹം നിലവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് കുഞ്ഞിന്റെ മൃതശരീരം കരക്കടിഞ്ഞത്. അരണ്ട വെളിച്ചത്തിൽ പാവയുടെ രൂപത്തോട് സാമ്യമുള്ളതിനാൽ ഇത് പാവയാണെന്ന് കരുതി പ്രദേശവാസികൾ ശ്രദ്ധിച്ചില്ല. പിന്നീട് മൃതദേഹം തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിടുകയും അവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുന്നത്. ഉടൻ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

Anandhu Ajitha

Recent Posts

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ ! സ്വന്തം കീശയിലാക്കിയത് 28 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ്…

14 seconds ago

ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടി നൽകണം;സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക്…

25 mins ago

‘രാഹുലിന്റെ റാലികൾ പോലെ രാഷ്‌ട്രീയ ജീവിതവും തകർച്ചയിലാണ്; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകൾ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം’: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ…

1 hour ago

ബാര്‍ കോഴ ആരോപണം; ഇന്ന് മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം; ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഇടുക്കിയിൽ ഇന്നെത്തുന്ന അന്വേഷണ സംഘം കോഴ ആവശ്യപ്പെട്ടുള്ള…

2 hours ago

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത! റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

കൊൽക്കത്ത: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…

3 hours ago