Kerala

ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാല്‍ തുറക്കുന്ന വാതില്‍; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവിനെ, അനുശോചിച്ച് താര ലോകം

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് താര ലോകം. ഉമ്മൻചാണ്ടിയുലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവിനെയാണെന്ന് നടന്‍ മോഹന്‍ലാല്‍. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മോഹന്‍ലാല്‍ സാമൂഹിക മാദ്ധ്യമത്തില്‍ കുറിച്ചു.

‘പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍, വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’ – മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യര്‍

അധികാരത്തെ ജനസേവനത്തിനായി ഉപയോഗപ്പെടുത്തിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് മഞ്ജു വാര്യര്‍ ഫെയസ്ബുക്കില്‍ കുറിച്ചു. ഒരുപാട് പേരില്‍ അദ്ദേഹം ഇനിയും ബാക്കി നില്‍ക്കുമെന്നും കുറിപ്പില്‍ പറയുന്നു.

ജോയ് മാത്യു

‘ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാല്‍ തുറക്കുന്ന വാതില്‍ -അതായിരുന്നു
ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി. ആഭാസരാഷ്ട്രീയക്കാരുടെ കിംവദന്തികളില്‍ പതറാതെ, തന്നെ കല്ലെറിഞ്ഞവരെ ഒരു ചെറുപുഞ്ചിരിയാല്‍ തോല്‍പ്പിച്ച് ഖദറിന്റെ മാഹാത്മ്യം കാണിച്ചുതന്ന ജനനേതാവ്-
ഗര്‍വ്വും ധൂര്‍ത്തും വീരസ്യങ്ങളും അധികാരത്തിന്റെ ആടയാഭരണങ്ങളാക്കിമാറ്റിയ മറ്റു ചിലരെക്കാണുമ്പോഴാണ് ലാളിത്യത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും പ്രതിരൂപമായ ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവിനെ രാഷ്ട്രീയ വിയോജിപ്പുകള്‍ ഉള്ളവര്‍ പോലും ബഹുമാനിച്ചു പോകുന്നത് ആദരാഞ്ജലികള്‍ സര്‍’- ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടി

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം പൊലിഞ്ഞുവെന്ന് ഹരീഷ് പേരടി സാമൂഹിക മാദ്ധ്യമത്തില്‍ കുറിച്ചു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago