ക്ലബ് ഹൗസിന് പുതിയ എതിരാളി? ഗ്രീൻ റൂമുമായി സ്പോട്ടിഫൈ എത്തുന്നു

ലോകത്താകമാനം ജനപ്രീതി നേടി തരംഗമായി മുന്നേറുന്ന ക്ലബ് ഹൗസിന് വില്ലനായി മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈയുടെ ഗ്രീൻ റൂമെത്തുന്നു. ക്ലബ്ബ് ഹൗസിന് സമാനമായ ലൈവ് ഓഡിയോ റൂം ഫീച്ചർ തന്നെയാണ് സ്പോട്ടിഫൈ തയ്യാറാക്കിയ പുതിയ ആപ്പ് നൽകുന്നത്.

കൊറോണ കാലത്ത് മലയാളികൾ കണ്ടെത്തിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായിരുന്നു ക്ലബ് ഹൗസ്. മെയ് മാസത്തിലാണ് ക്ലബ് ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയത്. വർത്തമാനം പറയാനുള്ള സൈബറിടം ജനകീയമായത് അന്നാണ്. ഏതു വിഷയത്തെപ്പറ്റിയും ക്ലബ് ഹൗസിൽ സംസാരിക്കാം,അല്ലെങ്കിൽ കേൾവിക്കാരാകാം, ഇഷ്ടമായില്ലെങ്കിൽ ശല്യമുണ്ടാക്കാതെ ഇറങ്ങിപോകാം. ഇതൊക്കെയായിരുന്നു ക്ലബ് ഹൗസ്. ക്ലബ് ഹൗസിൻ്റെ വളർച്ച പല ടെക് കമ്പനികളെയും ബദൽ ആപ്പുകൾ വിപണിയിലിറക്കാൻ നിർബന്ധിതരാക്കി എന്നുള്ളതാണ് .

ക്ലബ് ഹൗസിന് സമാനമായ ഹോംപേജും ഇന്റർഫെയ്‌സുമായി എത്തിയിരിക്കുകയാണ് സ്പോട്ടിഫൈ ഗ്രീൻറൂമും. സെലിബ്രിറ്റി ന്യൂസ്, കോമഡി എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് സ്പോട്ടിഫൈ ഗ്രീൻറൂമിൽ ലഭ്യമായുള്ളത്.സംഗീതം, സംസ്കാരം എന്നി വിഷയങ്ങളിലും തത്സമയ സംവാദങ്ങൾ ഉടനെ സ്പോട്ടിഫൈ ഗ്രീൻറൂമിൽ ആരംഭിക്കുന്നതാണ്. കൂടാതെ പ്രൊഫഷണൽ അത്‌ലറ്റുകൾ, എഴുത്തുകാർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, പോഡ്‌കാസ്റ്റർ‌മാർ‌ എന്നിവരുമായുള്ള സംവാദങ്ങളും ഗ്രീൻറൂമിൽ ലഭ്യമാവും.

ട്വിറ്റർ സ്‌പെയ്‌സ്, ക്ലബ്ബ് ഹൗസ് എന്നിവയിലുള്ള ഉപയോക്താക്കളെയാണ് പുതിയ ആപ്പ് ലക്ഷ്യമിടുന്നത്. ഓഡിയോ ആപ്പുകൾക്ക് ഉപയോക്താക്കൾ വർധിച്ച് വരുകയാണ്. ഫേസ്ബുക്ക് പോലെയുള്ള ആപ്പുകളും സ്വന്തമായി ക്ലബ്ബ് ഹൗസ് പോലുള്ള ഓഡിയോ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്വിറ്റർ സ്‌പെയ്‌സസ് ട്വിറ്റർ ആപ്പിൽ തന്നെയുള്ള ഒരു ഫീച്ചറാണ്, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി, സ്‌പോട്ടിഫൈ ഗ്രീൻറൂം പ്രത്യേകം ആപ്പാണ്.
പേര് സൂചിപ്പിക്കും പോലെ ഓഡിയോ സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ ആണ് ഗ്രീൻറൂമിന് പിന്നിൽ. ഈ വർഷം മാർച്ചിൽ ബെറ്റി ലാബ്‌സിന്റെ ലോക്കർ റൂം ആപ്പിനെ സ്പോട്ടിഫൈ ഏറ്റെടുത്തിരുന്നു. ഈ ആപ്പിനെയാണ് കെട്ടിലും മട്ടിലും മാറ്റം വരുത്തി സ്പോട്ടിഫൈയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ പശ്ചാത്തലവും ചേർത്ത് ഗ്രീൻറൂം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ ആപ്പ് ഇതിനകം തന്നെ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ഡൗൺലോഡ് ചെയ്യാനായി ലഭ്യമായിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

5 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

5 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

6 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

6 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

7 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

7 hours ago