sachy-first-death-anniversary-prithviraj-and-biju-menon-post-goes-viral
മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. സിനിമ പ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സച്ചിയുടേത്. ഇപ്പോഴിതാ പ്രിയപ്പെട്ടവന്റെ ഒന്നാം മരണവാർഷികത്തിൽ അദ്ദേഹത്തെ ഓർമിച്ചുകൊണ്ട് പ്രിയ സുഹൃത്തുക്കൾ കുറിച്ച വാക്കുകളാണ് ഏവരെയും കണ്ണീരണിയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിരവധിപേരാണ് ഓർമ്മ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ശ്രദ്ധേയമാകുന്നത് നടൻ ബിജു മേനോന്റെ കുറിപ്പാണ്.
“എന്നും എന്റെ മനസിലുണ്ടാവും, എന്നെന്നും എന്റെ ഹൃദയത്തിലുണ്ടാകും, എന്റെ സോൾമേറ്റ്. എന്റെ പ്രിയപ്പെട്ട സച്ചി, മിസ് യൂ മൈ ഫ്രണ്ട്-” ഇങ്ങനെയായിരുന്നു സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബിജു മേനോൻ കുറിച്ചത്. സച്ചി അവസാനമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച നടൻ കൂടെയാണ് ബിജുമേനോൻ. വളരെ അടുത്ത ബന്ധമാണ് സച്ചി ബിജു മേനോനോട് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു.
ബിജു മേനോന് പിന്നാലെ അയ്യപ്പനും കോശിയിൽ കണ്ണമ്മയായി എത്തിയ ഗൗരിയും വേദനയാർന്ന കുറിപ്പാണ് പങ്കുവെച്ചത്. “സച്ചിയേട്ടൻ , നന്മയുള്ള പാവം മനുഷ്യൻ…ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ വലിയ നഷ്ട്ടങ്ങളും സംഭവിക്കുന്നു അത് പക്ഷെ ജീവിതാവസാനം വരെ നമ്മൾക്ക് വേദനയായി തുടരും ഒരിക്കലും മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത വേദന അത് ചിലർ ജീവിതത്തിൽ വന്നു പോകുമ്പോൾ മാത്രം..! എന്നാണ് ഗൗരി കുറിച്ചത്.
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…