Kerala

ഞാൻ ഹിന്ദുവാണ് ! വർഷങ്ങളായി ഹിന്ദു ആചാരം പിന്തുടർന്ന് ജീവിക്കുന്നയാൾ! ജനിച്ചത് ശിവരാത്രി ദിനത്തിൽ! ശിവസ്‌തുതി ചൊല്ലുന്ന വീഡിയോക്ക് കമന്റുമായി വന്ന സുഡാപ്പികളെ പറപ്പിച്ച് ഹനാൻ

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയും, നടിയായും മോഡലായും പ്രേക്ഷകർക്ക് സുപരിചിതയാണ് ഹനാൻ. സിനിമയെ വെല്ലുന്ന ജീവിതത്തിൽ നിന്നുമാണ് ഇന്ന് കേരളം അംഗീകരിച്ച നിലയിലേക്ക് ഹനാൻ ഉയർന്നത്.ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ. സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ പ്രതിസന്ധികളുടെ കടമ്പകൾ ഏറെ കടന്നു ഹനാൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹനാൻ ഇത്തവണ ബിഗ് ബോസിന്റെ പുത്തൻ സീസണിൽ ഉണ്ടാകും എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയും, വിമർശകർക്ക് ഹനാൻ നൽകിയ മറുപടികളും ആണ് ശ്രദ്ധ നേടുന്നത്.

ശിവരാത്രി ദിനം മനോഹരമായ ശിവ സ്തുതിയോടെ താരം പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവ രാത്രിയിൽ ആണ് എൻ്റെ ജനനം. അതൊരു പുണ്യമായി ഞാൻ കരുതുന്നു. പതിവ് പോലെ രാവിലെ ഒരുങ്ങി അമ്പലത്തിൽ പോയി തൊഴുതു.അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി നോക്കി. എല്ലാവരും കേൾക്കണം. തെറ്റുകൾ ക്ഷമിക്കണം. അടുത്ത വർഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് ഹനാൻ പോസ്റ്റ് പങ്കിട്ടത്.
അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ അവിടെ അശുദ്ധി ആവില്ലേ.. അറിയാഞ്ഞിട്ടു ചോദിച്ചതാണ് കേട്ടോ എന്നുള്ള നിറയെ കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. എല്ലാവർക്കും ഹനാൻ മറുപടിയും നല്കുന്നുമുണ്ട്.ഇതിനിടയിൽ ആണ് അമ്പലത്തിൽ തോന്നുന്നവർക്ക് കയറി ഇറങ്ങാനൊന്നും പറ്റില്ല എന്ന ഒരു കമന്റിന് താരം ഒരു തുറന്നുപറച്ചിൽ കൂടി നടത്തിയത്.

ഞാൻ മുസ്ലിം അല്ല. വർഷങ്ങളായി ഹിന്ദു ആചാരം പിന്തുടർന്ന് ജീവിക്കുന്ന ആളാണ്. എൻ്റെ അച്ഛൻ മുസ്ലിം ആയിരുന്നില്ല. ബ്രാഹ്മണൻ ആയിരുന്നു. എന്നാണ് ഹനാൻ പറയുന്നത്. അമ്മ ബ്രാഹ്മിൺസ് ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലിം ആയിരുന്നു എന്നും താരം മറുപടി നൽകുന്നു. ഹനാൻ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാൻ പറയുന്നത്.
അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞു നിന്നത്. യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളക്കര ഏറ്റെടുക്കുക ആയിരുന്നു.
നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

11 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

12 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

12 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

12 hours ago