Kerala

ഒന്നു ഓടിക്കളിക്കാനൊരിടം, എല്ലാവരും ഒത്തു പിടിച്ചപ്പോൾ കിട്ടിയത് അരഏക്കറോളം സ്ഥലംപാലക്കാട് മണ്ണാർക്കാട് പയ്യനടം എൽ.പി സ്കൂൾ കുട്ടികൾ ഹാപ്പി

പാലക്കാട്: വിദ്ധ്യർത്ഥികൾക്കും അദ്ധ്യാപകർക്കുമൊപ്പം നാട്ടുകാരും മുന്നിട്ടിറങ്ങിയതോടെ കുരുന്നു കുട്ടികൾക്ക് കളിക്കാനൊരിടമായി. പാലക്കാട് മണ്ണാർക്കാട് പയ്യനടം എൽ.പി സ്കൂളിലാണ് ജനകീയ കൂട്ടായ്മയിൽ പി.ടി.ഐയുടേയും പങ്കാളിത്തത്വോടെ പുതിയ കളിസ്ഥലമൊരുങ്ങുന്നത്. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ 300 കുട്ടികളാണ് പഠിക്കുന്നത്. കുരുന്നുകുട്ടികൾക്ക് കളിക്കാനൊരിടം സ്കൂൾ കോബൗണ്ടിലില്ല.

   വിദ്ധ്യാർത്ഥികളുടെ ആഗ്രഹസഫലീകരണത്തിന് നാട്ടുകാരെത്തി ജനകീയ സമിതി രൂപീകരിച്ചു. വിദ്യാലയത്തിനു സമീപത്തെ 46 സെന്‍റ് സ്ഥലം വാങ്ങുന്നതിനു 41 ലക്ഷം രൂപയാണ് ആവശ്യം. ഇതിനായി  ഒന്നരവർഷത്തിനിടെ കണ്ടെത്തിയത് 21 ലക്ഷം രൂപയാണ്. നാലര ലക്ഷത്തോളം രൂപ ബിരിയാണി ഫെസ്റ്റിവൽ നടത്തിയും സമാഹരിച്ചു. 

  മുന്നൂറോളം കുട്ടികൾ പണക്കുറ്റി വഴി ഒരു ലക്ഷത്തോളം രൂപ സംഭാവന നൽകി. പൂർവ്വ വിദ്ധ്യാർത്ഥികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നായി ബാക്കി തുകയും കണ്ടത്തി. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പദ്ധതി വിഹിതം നൽകാമെന്ന് പറഞ്ഞതോടെ ഒരു നാടിന്‍റെ പ്രയത്നം ലക്ഷ്യത്തിനടുത്തെത്തി. ബാക്കിയുള്ള മൂന്ന് ലക്ഷത്തിനായി അടുത്ത മാസം ഫുട്ബോൾ ടൂർണമെന്‍റും നടത്തും.
B4 Admin

Recent Posts

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

4 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

16 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

1 day ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 day ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

1 day ago