കോട്ടയം: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ വീട് പെട്രോൾ ബോംബ് എറിഞ്ഞ് തകർക്കാൻ ശ്രമം. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കത്തി നശിച്ചു. ആട്ടുകാരൻ കവല റോഡിൽ അനിയത്തി കവലയ്ക്ക് തമസിക്കുന്ന പി.സി. വർക്കിയുടെ വീടിനു നേരെയാണ് ബോംബ് ആക്രമണം നടന്നത്.
വലിയ ശബ്ദവും തീഗോളവും കണ്ട് വീട്ടുകാർ അലറി വിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ സമീപവാസികളും വീട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. സമീപനാളിൽ വർക്കിയുടെ മകൻ അനിലിൻ്റെ ഭാര്യ ഷൈമോൾ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ വർക്കിയുടെ മകൻ അനിൽ പോലീസ് റിമാൻഡിൽ ആണ്.
തനിക്ക് ആരുമായും ശത്രുതയില്ലന്നും സംഭവത്തിന് പിന്നിലെ ക്രിമിനലുകളെ നിയമത്തിനും മുന്നിലെത്തിക്കണമെന്നും ഞാനും ഭാര്യയും പേരക്കുട്ടിയും അടക്കമുള്ളവർ ആയിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നതെന്നും വർക്കി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും കുടുംബ പ്രശ്നമാണ് ബോംബേറിന് കാരണമെന്നും പോലീസ് അറിയിച്ചു. അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…