പാലക്കാട്: ഒറ്റപ്പാലത്ത് പോലീസ് സ്റ്റേഷന് പുറത്ത് പാതയോരത്തു നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. കേസിൽ വാണിയംകുളം മാന്നനൂർ സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അതിക്രമം. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജോലി ഒന്നും കിട്ടാത്തതിനുള്ള വിരോധമാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കാന്‍ കാരണമായതെന്ന് ശ്രീജിത്ത് പറഞ്ഞു.
പോലീസ് വാഹനത്തിന്റെ മുന്നിലെ ചില്ലാണ് അടിച്ചു തകർത്തത്. യുവാവിനെതിരെ പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന സമ്മേളനത്തിന്റെ തിരക്ക് പരിഗണിച്ചാണ് വാഹനം പാതയോരത്ത് നിർത്തിയിട്ടത്. പരിപാടിക്കെത്തിയ ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്റ്റേഷനുള്ളിലുള്ളപ്പോഴായിരുന്നു യുവാവിന്റെ അതിക്രമം.
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…
അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…