accident

ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു;ഓടി രക്ഷപ്പെട്ട ഡ്രൈവർ പിടിയിൽ

ബെം​ഗളൂരു: അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് 50 കാരനായ ട്രാഫിക് പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ബെം​ഗളൂരു ബസവേശ്വര സർക്കിളിലാണ് അപകടമുണ്ടായത്.ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെ കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടമുണ്ടായത്.

ജർമ്മൻ ചാൻസലറുടെ ബംഗളൂരു സന്ദർശനത്തിനായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്. നാഗരാജുവിനെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.10നായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ ശിവകുമാറിനെ ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടി.

anaswara baburaj

Recent Posts

പാകിസ്ഥാൻ പോലും ഭാരതത്തിന്റെ വളർച്ചയെ പുകഴ്ത്തുമ്പോൾ കോൺഗ്രസ് രാജ്യത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്

ദില്ലി: ഭാരതം ലോകത്തിലെ വൻ ശക്തിയായി ഉയർന്നുവെന്ന് പാകിസ്ഥാൻ പോലും അംഗീകരിച്ചിട്ടും എസ്പിയും കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിക്കുകയാണെന്ന് പ്രതിരോധ…

16 mins ago

സമാജ്‌വാദി പാർട്ടി വൈകാതെ തന്നെ സമാപ്ത് പാർട്ടിയായി മാറും! |rajnath singh

സമാജ്‌വാദി പാർട്ടി വൈകാതെ തന്നെ സമാപ്ത് പാർട്ടിയായി മാറും! |rajnath singh

1 hour ago

വിവേകാനന്ദ പാറയിൽ കാവിയണിഞ്ഞ് പ്രണവമന്ത്ര പശ്ചാത്തലത്തിൽ ധ്യാനിക്കുന്ന മോദിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് ! ദൃശ്യങ്ങൾ തടയാനുള്ള പ്രതിപക്ഷ ശ്രമം വിഫലമായി; സോഷ്യൽ മീഡിയ വൈറലാക്കിയ ദൃശ്യങ്ങൾ കാണാം

കന്യാകുമാരി: പുണ്യഭുമിയായ കന്യാകുമാരിയിൽ സ്വാമി വിവേകാനന്ദന്റെ സ്‌മരണ നിറഞ്ഞു നിൽക്കുന്ന സ്മാരകത്തിൽ മൂന്നു സമുദ്രങ്ങളെയും സാക്ഷിയാക്കി ധ്യാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

2 hours ago

പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്; നഷ്ടമായത് 400 ലധികം പെൺകുട്ടികളുടെ വിദ്യാഭ്യാസം!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്. വടക്കൻ വസീറിസ്ഥാനിലെ റസ്മാക് സബ് ഡിവിഷനിൽ ഷാഖിമർ ഗ്രാമത്തിലെ ഗോൾഡൻ ആരോ…

3 hours ago