എം.വി ഗോവിന്ദൻ
പാലക്കാട് : ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒന്നിച്ച കോൺഗ്രസ്– സിപിഎം സഖ്യം വിജയ പരാജയങ്ങൾക്കുമപ്പുറം വലിയൊരു ശരിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്നത്തെ കോൺഗ്രസിനില്ല. കുറഞ്ഞ വോട്ടാണ് ഉളളതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കുപോക്ക് ശരിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കോൺഗ്രസും വോട്ടുമറിച്ചതാണെന്നു ഗോവിന്ദൻ ആരോപിച്ചു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയും വ്യക്തമായ ആധിപത്യത്തോടെ മുന്നിട്ടു നിൽക്കുകയാണ്. ത്രിപുരയിൽ സഖ്യം കൊണ്ട് കോൺഗ്രസ് സ്ഥിതിഗതി മെച്ചപ്പെടുത്തിയെങ്കിലും സിപിഎമ്മിന്റെ നില കൂടുതൽ പരുങ്ങലിലാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…