India

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കും. അദ്ദേഹത്തെ പോലെ ഒരു നേതാവിനെ പാകിസ്ഥാന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് തരാർ പറയുന്നു.

‘മികച്ച ഒരു നേതാവാണ് നരേന്ദ്രമോദി. പ്രതികൂല സാഹചര്യത്തിൽ പോലും പാകിസ്ഥാൻ സന്ദർശിക്കാൻ തയ്യാറായ ഒരേയൊരു പ്രധാനമന്ത്രിയാണ് അദ്ദേഹം. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് വ്യാപാരബന്ധം ഉൾപ്പെടെ പുന:രാരംഭിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് എല്ലാവർക്കും അറിയാം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവിടെ മോദിജിക്കുള്ള ജനപ്രീതി വളരെ വ്യക്തമാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് ആളുകൾ പലതും പഠിക്കുന്നത് നിങ്ങൾക്ക് ഭാവിയിൽ കാണാൻ കഴിയും’ എന്ന് സാജിദ് തരാർ പറയുന്നു.

പാകിസ്ഥാൻ ഇന്ന് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. പെട്രോൾ വില ഉയർന്നാണ് നിൽക്കുന്നത്. ഐഎംഎഫ് ആകട്ടെ നികുതി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. വൈദ്യുതി ചെലവ് ഉയർന്നു. പാകിസ്താനിൽ നിന്ന് കയറ്റുമതി നടത്താൻ സാധിക്കുന്നില്ല. വൈദ്യുതി ബില്ലുകൾ കൂടിയതാണ് പിഒകെയിൽ ഉൾപ്പെടെ പ്രതിഷേധം ഉണ്ടാകാൻ കാരണമായത്.

പാകിസ്ഥാനിലെ സ്ഥിതിഗതികൾ മോശം അവസ്ഥയിലാണ് ഉള്ളത്. താഴേത്തട്ടിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവിടെ യാതൊരു വിധത്തിലുള്ള ശ്രമങ്ങളും നടക്കുന്നില്ല. കയറ്റുമതി ഏത് രീതിയിൽ വർദ്ധിപ്പിക്കാം, തീവ്രവാദത്തെ എങ്ങനെ തടയാം, ക്രമസമാധാന നില എങ്ങനെ മെച്ചപ്പെടുത്താം ഇതൊന്നും അവിടെ നേതൃത്വം ചിന്തിക്കുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിച്ച് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നേതൃത്വം വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും” സാജിദ് പറയുന്നു.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

21 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

22 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

23 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

24 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago