Kerala

പാറശ്ശാലയിൽ ഗർഭിണിയായ യുവതിയ്ക്ക് പൊള്ളലേറ്റ നിലയിൽ;ഗർഭസ്ഥ ശിശു മരിച്ചു

തിരുവനന്തപുരം: ഏഴ് മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ മണ്ണെണ്ണ വീണ് തീ പൊള്ളലേറ്റ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പായിരുന്നു അപകടം.

സൈനികനായ ഭർത്താവ് അജയ് പ്രകാശ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് സംഭവം. സംഭവ സമയം വീട്ടിൽ മാറ്റാരും ഇല്ലായിരുന്നെന്ന് പോലീസ് പറയുന്നു. ജോലി സ്ഥലത്ത് അജയ് പ്രകാശിന്‍റെ കൂടെയായിരുന്ന അരുണിമ ഈ അവധിക്കാണ് പാറശാലയിൽ എത്തിയത്. ഇരുവർക്കും ഇടയിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമയെ ആദ്യം എത്തിച്ചത് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അരുണിമയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റതായാണ് ഡോക്ടർമാർ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അരുണിമയുടെ ഗർഭസ്ഥ ശിശു മരിച്ചുവെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയിൽ നിന്ന് വിവരം നൽകിയത് അനുസരിച്ച് പാറശാല പോലീസ് സംഭവം നടന്ന പാറശാലയിലെ വീട് സീൽ ചെയ്തിരിക്കുകയാണ്. തുടർന്ന് മജിസ്ട്രേറ്റിന്‍റെ സാനിധ്യത്തിൽ പെൺകുട്ടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. ഭർത്താവിനെ ഭയപ്പെടുത്താൻ വേണ്ടി ചെയ്തത് എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Anandhu Ajitha

Recent Posts

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

2 seconds ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

2 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

2 hours ago

ഉസ്മാൻ ഹാദി വധം ! ബംഗ്ലാദേശിൽ കലാപം ! മാദ്ധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ട് കലാപകാരികൾ

ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…

3 hours ago

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കാലിടർച്ച !പദ്ധതിയുടെ പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…

3 hours ago