Categories: General

റേഷൻ കടകളിൽ പച്ചരി മാത്രം; പൊതുവിപണിയിൽ പുഴുക്കലരി വില കുതിക്കുന്നു,ജനം ദുരിതത്തിൽ

അലനല്ലൂർ: റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിൽ മുക്കാൽ ഭാഗവും പച്ചരിയായതോടെ ജനം ദുരിതത്തിലായി. ജില്ലയിലെ സാധാരണക്കാരിലേറെയും റേഷൻ കടകളിൽ നിന്നുള്ള പുഴുക്കലരിയെ മാത്രം ആശ്രയിക്കുന്നവരാണ്. റേഷൻ കടകളിൽ നിന്ന് നാമമാത്ര പുഴുക്കലരി ലഭിക്കുന്നത് കാരണം ആളുകൾ റേഷൻ വ്യാപാരികളുമായി വാക്കേറ്റം നടത്തുന്നതും നിത്യസംഭവമായി.പച്ചരി മാത്രമായതോടെ പുഴുക്കല്ലരിക്കായി ആളുകൾ പൊതു വിപണിയെ ആശ്രയിക്കാൻ തുടങ്ങി. ഇതാകട്ടെ പുഴുക്കല്ലരി വില കുതിച്ചുയരാനും കാരണമായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കുറുവ അരിക്ക് ചെറുകിട വിപണിയിൽ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ബോധനയ്ക്കാണ് വിപണിയിൽ വിലക്കുറവുള്ളത്. എന്നാൽ ഇതിന് ആവശ്യക്കാർ കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.വിളവെടുപ്പ് സമയമായതിനാൽ നേരത്തേ വില ഉയർന്നിരുന്ന ജയ, മട്ട എന്നിവയ്ക്ക് വില അൽപം കുറഞ്ഞിട്ടുണ്ട്.സപ്ലൈകോയിലും പുഴുക്കലരിക്ക് ആവശ്യക്കാരേറി. വെള്ള, നീല കാർഡുകാർക്കും പച്ചരിമാത്രമാണ്‌ റേഷൻ കടകളിൽ നിന്ന് ലഭിക്കുക. ഇത് കാരണം പലരും റേഷൻ വാങ്ങാൻ മടിക്കുന്നുണ്ട്. ഈ മാസവും പച്ചരി തന്നെയാണ് വിതരണത്തിനെത്താൻ സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

3 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

33 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

53 minutes ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

1 hour ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago