പ്രതീകാത്മക ചിത്രം
അഗർത്തല: ത്രിപുരയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി ബിജെപി. ഇക്കഴിഞ്ഞ എട്ടാം തിയതിയായിരുന്നു സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 6370 ഗ്രാമപഞ്ചായത്ത് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 4550 സീറ്റുകളും ബിജെപി എതിരില്ലാതെ നേടിയിരുന്നു. 1818 സീറ്റുകളിലേക്ക് ആയിരുന്നു വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 1818 സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.
പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ദുൽക്കി റൂറൽ ഡെലവലപ്‌മെന്റ് ബ്ലോക്കിൽ രണ്ട് സീറ്റുകൾ ഒഴികെ ബാക്കി എല്ലാ സീറ്റുകളും ബിജെപി സ്വന്തമാക്കി. തിപ്ര മോദ പാർട്ടിയിൽ നിന്നാണ് ഈ സീറ്റുകൾ ബിജെപി സ്വന്തമാക്കിയത്. പടിഞ്ഞാറൻ ത്രിപുര ജില്ലയിൽ 17 സിലാ പരിഷതുകളാണ് ഉള്ളത്. ഇതിൽ മുഴുവനും ബിജെപി വിജയിച്ചു. ഉനക്കോട്ടി ജില്ലയിലും വടക്കൻ ത്രിപുര ജില്ലയിലും ഉജ്ജ്വലമായ മുന്നേറ്റം ആയിരുന്നു ബിജെപി കാഴ്ചവച്ചത്.
423 പഞ്ചായത്ത് സമിതി സീറ്റുകളിൽ 244 സീറ്റുകൾ ബിജെപി എതിരില്ലാതെ നേടി. ബാക്കിയുള്ള 189 സീറ്റുകളിൽ 188 ലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. മത്സരിച്ചതിലും ഭൂരിഭാഗം സീറ്റുകളിലും ബിജെപി വിജയിച്ചു.
116 സൽമി പരിഷത് സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സീറ്റുകളിലേക്ക് ആയിരുന്നു വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഇതിലും ഭൂരിഭാഗം സീറ്റുകളും നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും ജയം നേടാൻ സാധിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിൻ്റെ അവസാന ദിവസം മുഖ്യമന്ത്രി മാതാ ത്രിപുരി ക്ഷേത്രത്തിലെത്തി പ്രാർഥനയും നടത്തിയിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…