Kerala

കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മർദ്ദനവും ലൈംഗിക പീഡനവും;ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവ് ചെയ്ത ക്രൂര കൃത്യങ്ങൾ പുറത്ത്,സഹികെട്ട് യുവതി കെട്ടിടത്തിൽ നിന്നും ചാടിയതാണെന്ന് മൊഴി,ആഗിലിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതിക്ക് നേരെയുണ്ടായത് കടുത്ത ക്രൂരകൃത്യങ്ങൾ.വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടി പരിക്കേറ്റതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് ആഗിലിന്റെ ക്രൂരതകൾ പുറത്ത് വന്നത്.കേസിലെ പ്രതി ആഗിൽ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇവർക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും മർദ്ദനമേറ്റു. പാസ്പോർട്ട് കീറി നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.

ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അതേസമയം, സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിൻ്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. കയ്യിൽ മുറിവുണ്ടാക്കിയ പാടുണ്ടായിരുന്നു. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.

Anusha PV

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

32 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

41 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

1 hour ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

1 hour ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago