A setback for Manchester City
സൂറിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. പ്രീമിയര്‍ ലീഗ് സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.2009നും 20018നും ഇടയില്‍ നിരവധി ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് നാല് വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം, പരിശീലകന്‍ റൊബര്‍ട്ടോ മാന്‍ചിനിക്ക് നല്‍കിയ പ്രതിഫലം, താരങ്ങളുടെ വേതനം തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകളില്‍ ക്ലബ്ബ് കൃത്യമായ വിവരം മറച്ചുവച്ചെന്നാണ് കണ്ടെത്തല്‍.
നാലു വര്‍ഷം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ശേഷമാണ് ഇപ്പോള്‍ കുറ്റങ്ങള്‍ ചുമത്തിയത്. 2018 ആരംഭിച്ച ലീഗിന്റെ അന്വേഷണത്തോട് ക്ലബ്ബ് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിച്ചതായും അന്തിമതീരുമാനം വൈകാതെ ഉണ്ടാകുമെന്നും പ്രീമിയര്‍ ലീഗ് വ്യക്തമാക്കി. സിറ്റിക്ക് വിലക്കോ കനത്ത പിഴയോ താരക്കൈമാറ്റം തടയുകയോ അടക്കം ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്.
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…