ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസവും രാജ്യത്തെ ഔഷധ മേഖലയില്‍ നിര്‍ണ്ണായകമായ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. സ്തനാര്‍ബുദ ബാധിതയായ ഒരു വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ചരിത്രപരമായ ഇടപെടല്‍.
ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പേറ്റന്റ് ഉള്ള മരുന്നുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി അമിക്കസ് ക്യൂറിയായി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെയെ നിയമിച്ചു. അന്താരാഷ്ട്ര പേറ്റന്റ് നിയമങ്ങളും ഇന്ത്യന്‍ പേറ്റന്റ് ആക്ടിലെ വ്യവസ്ഥകളും പരിശോധിച്ച് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിധിക്ക് ആധാരമായത്.
പേറ്റന്റുള്ള മരുന്നുകള്‍ക്ക് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നിശ്ചയിക്കുന്ന അമിതവിലയില്‍ സര്‍ക്കാരിന് ഇടപെടാം. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ വില നിയന്ത്രിക്കാന്‍ രാജ്യത്തെ നിയമങ്ങള്‍ അനുവാദം നല്‍കുന്നുണ്ട്. അമിതവില ഈടാക്കുന്ന പേറ്റന്റ് മരുന്നുകള്‍, അടിയന്തര ഘട്ടങ്ങളില്‍ പൊതുജനനന്മ മുന്‍നിര്‍ത്തി പ്രാദേശികമായി നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കുള്ള ജീവന്‍ രക്ഷാ മരുന്നുകളെ വിലനിയന്ത്രണ പട്ടികയില്‍ കൂടുതല്‍ കാര്യക്ഷമമായി ഉള്‍പ്പെടുത്തണം എന്നിങ്ങനെയാണ് നിര്‍ണായക വിധിയില്‍ പറയുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തില്‍ ‘ആരോഗ്യ സംരക്ഷണം ലഭിക്കാനുള്ള അവകാശവും’ ഉള്‍പ്പെടുന്നു. വിലക്കൂടുതല്‍ കാരണം മരുന്ന് വാങ്ങാന്‍ കഴിയാതെ വരുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. പേറ്റന്റ് അവകാശങ്ങളുടെ മറവില്‍ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തുന്ന അമിത ലാഭക്കൊള്ളയ്ക്ക് തടയിടാന്‍ ഈ വിധി വഴി തുറക്കുന്നു. മരുന്ന് വില നിയന്ത്രണ സമിതിക്ക് (NPPA) കേവലം കാഴ്ച്ചക്കാരായി നില്‍ക്കാന്‍ കഴിയില്ലെന്നും, അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…