Saturday, September 26, 2026

മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി ; പ്രീമിയര്‍ ലീഗ് സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തൽ

സൂറിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. പ്രീമിയര്‍ ലീഗ് സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.2009നും 20018നും ഇടയില്‍ നിരവധി ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് നാല് വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം, പരിശീലകന്‍ റൊബര്‍ട്ടോ മാന്‍ചിനിക്ക് നല്‍കിയ പ്രതിഫലം, താരങ്ങളുടെ വേതനം തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകളില്‍ ക്ലബ്ബ് കൃത്യമായ വിവരം മറച്ചുവച്ചെന്നാണ് കണ്ടെത്തല്‍.

നാലു വര്‍ഷം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ശേഷമാണ് ഇപ്പോള്‍ കുറ്റങ്ങള്‍ ചുമത്തിയത്. 2018 ആരംഭിച്ച ലീഗിന്റെ അന്വേഷണത്തോട് ക്ലബ്ബ് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിച്ചതായും അന്തിമതീരുമാനം വൈകാതെ ഉണ്ടാകുമെന്നും പ്രീമിയര്‍ ലീഗ് വ്യക്തമാക്കി. സിറ്റിക്ക് വിലക്കോ കനത്ത പിഴയോ താരക്കൈമാറ്റം തടയുകയോ അടക്കം ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്.

Related Articles

Latest Articles