സ്വകാര്യ വ്യക്തിയുടെ ഉടസ്ഥതയിലുള്ള പുരയിടത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ തിമിംഗലത്തിന്റെ അസ്ഥികൂടം
മഞ്ചേശ്വരം : സ്വകാര്യ വ്യക്തിയുടെ ഉടസ്ഥതയിലുള്ള പുരയിടത്തിൽ സൂക്ഷിച്ച നിലയിൽ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി. കണ്വതീർഥ ബീച്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഷെഡ് കെട്ടി സംരക്ഷിച്ച നിലയിൽ തിമിംഗല അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികളുടെ 23 ഭാഗങ്ങൾ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത അസ്ഥികൂടം തൽക്കാലം ഇതേ സ്ഥലത്ത് സൂക്ഷിക്കും. ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. നിലവിൽ ഈ സ്ഥലത്ത് തൊഴിലാളികൾ മാത്രമാണ് താമസിക്കുന്നത്. സ്ഥലമുടമ കർണാടകയിലാണ് താമസം.
2007ൽ മഞ്ചേശ്വരത്തിനു സമീപത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ അസ്ഥികൂടം പറമ്പിലെത്തിച്ച് ഷെഡ് നിർമിച്ച് അതിൽ സൂക്ഷിക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം തിമിംഗലത്തിന്റെ അസ്ഥികൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. കൗതുകത്തിന്റെ പേരിലാണ് സ്വകാര്യവ്യക്തി അസ്ഥികൾ ഇത്രയും കാലം സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…