Health

ഒരു കഷ്ണം ഇഞ്ചി കൊണ്ട് ബിപി കുറയ്ക്കാം! ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്.ഇത് ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, അവയവങ്ങള്‍ക്ക് തകരാര്‍ എന്നിവയുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇതിനാല്‍ കൃത്യമായി ബിപി നിയന്ത്രിച്ച് നിര്‍ത്തുകയെന്നത് പ്രധാനമാണ്. ബിപിയ്ക്ക് കാരണങ്ങള്‍ പലതുണ്ടാകും. നമ്മുടെ ഭക്ഷണ ശീലം മുതല്‍ ജീവിതശൈലി വരെ ഇതിന് കാരണമാകാം.

ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍, അടുക്കളയില്‍ നമ്മൾ ഉപയോഗിയ്ക്കുന്ന പല ചേരുവകള്‍. ഇതിലൊന്നാണ് ഇഞ്ചി. ഏറെ ഔഷധ ഗുണങ്ങളുള്ള ഇത് ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ്.
​​
​ഇഞ്ചി ​

ഇഞ്ചി ഭക്ഷണ ചേരുവകളിലെ രുചി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നെന്നതിനുപരിയായി ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്. ഇതിലെ ജിഞ്ചറോള്‍ ആന്റി ഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ്. ഇഞ്ചി രക്തക്കുഴലുകളിലെ ബ്ലഡ് ക്ലോട്ട് തടയുന്നു. ഇതിലൂടെ സുഗമമായ രക്തപ്രവാഹം ഉറപ്പു വരുത്തുന്നു.
രക്തക്കുഴലുകളില്‍ രക്തം കട്ടി പിടിയ്ക്കുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇതിലൂടെ സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും. ഇതിനെല്ലാം തടയിടാന്‍ ഇഞ്ചിയ്ക്ക് സാധിയ്ക്കും.

​ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ​

ഇഞ്ചി പല തരത്തിലും ബിപി നിയന്ത്രണത്തിന് ഉപയോഗിയ്ക്കാം. ഇതിനായി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിനായി ഇഞ്ചി ചതച്ച് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കാം. ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ലേശം ചേര്‍ത്ത് കുടിയ്ക്കാം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ഇതിലൂടെബിപി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ രക്തക്കുഴലുകളെ ശുദ്ധീകരിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം ശരിയായി നടക്കാന്‍ സഹായിക്കുന്നു.

​ജിഞ്ചര്‍ ടീ​

ബിപി കുറയ്ക്കാന്‍ ചായയിലും ഇഞ്ചി ചേര്‍ത്തു കുടിയ്ക്കാം. ഇഞ്ചിച്ചായ അഥവാ ജിഞ്ചര്‍ ടീ. ഇത് ചായ ആരോഗ്യകരമാക്കി മാറ്റുന്ന ഒന്നാണ്. ചായയില്‍ ഇഞ്ചിയും ഒപ്പം അല്‍പം കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിച്ച് കുടിയ്ക്കാം. ഇത് ബിപി നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്കും ഇതേറെ ഗുണകരമാണ്.കറുവാപ്പട്ടയും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചേരുവയാണെങ്കിലും ഏറെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.

​മോരില്‍ ചേര്‍ത്ത് ​

ഇഞ്ചി മോരില്‍ ചേര്‍ത്ത് കുടിയ്ക്കുന്നതും ബിപി കുറയ്ക്കാന്‍ നല്ലൊരു വഴിയാണ്. കറിവേപ്പിലയും ഇതില്‍ ചേര്‍ക്കാം. ബിപി കുറയ്ക്കാന്‍ കറിവേപ്പിലയും നല്ലൊരു വഴി തന്നെയാണ്. ഇഞ്ചിയും കറിവേപ്പിലയും തുല്യ അളവില്‍ എടുത്ത് അരച്ച് മോരില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതും ബിപി കുറയ്ക്കാന്‍ നല്ലതാണ്.ഇഞ്ചി ചേര്‍ത്തുള്ള ഈ കൂട്ടുകള്‍ ബിപിയ്ക്ക് മാത്രമല്ല, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

11 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

40 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

1 hour ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

2 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago