ലയണൽ മെസി
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനം വിദേശനാണ്യം രാജ്യത്തിനു പുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ഔദ്യോഗിക അനുമതികളും കരാറുകളും ഇല്ലാതെ 15 ദശലക്ഷം ഡോളറിലധികം (ഏകദേശം 126 കോടി രൂപ) വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന് ഇടനിലനിന്ന വിദേശ കളക്ഷൻ ഏജന്റിനെക്കുറിച്ച് സർക്കാരിന് യാതൊരു വിവരവുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിവാദ സ്ഥാപനത്തെയാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഇടനിലക്കാരാക്കിയത്. കേന്ദ്രസർക്കാർ ഉത്തരവുകൾ തെറ്റായി വ്യാഖ്യാനിച്ചാണ് മത്സരത്തിന് അനുമതിയുണ്ടെന്ന് എൽ.ഡി.എഫ്. സർക്കാർ പ്രചരിപ്പിച്ചത്. വിദേശനാണ്യവിനിമയം, സ്പോൺസറുടെ വിശദാംശം, കായികരംഗത്തെ നേട്ടങ്ങൾ എന്നിവ അറിയിക്കണമെന്നും 15 മില്യൺ ഡോളർ കൈമാറുന്നത് നിയമാനുസൃതമായിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും അംഗീകരിക്കാതെയും സ്പോൺസറുടെ സാമ്പത്തിക ബാധ്യതപോലും വിലയിരുത്താതെയുമാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്. ടൂർ പ്രോഡ് എന്റർപ്രൈസസ് എന്ന ഏജൻസിയാണ് പണം കൈമാറ്റത്തിന്റെ ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുള്ളത്. എന്നാൽ അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐയുടെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ടൂർ പ്രോഡ് എന്റർപ്രൈസസ് എന്നത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. നൽകേണ്ടിയിരുന്ന 15 മില്യൺ ഡോളർ കൈമാറിയോ, തിരികെ ലഭിച്ചോ, എത്ര തവണ നികുതി അടച്ചു തുടങ്ങിയ കാര്യങ്ങളിലും വലിയ അവ്യക്തത നിലനിൽക്കുന്നുണ്ട്.
ഈ വിഷയത്തിൽ ധനവകുപ്പിന് കുറ്റകരമായ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബർ 24-ലെ ഉത്തരവനുസരിച്ച് സ്പോൺസർക്ക് മത്സരം സംഘടിപ്പിക്കാനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നത്. പിന്നീട് കരാറിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആർ.ബി.സി.ക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എ.എഫ്.എ.) കരാറിൽ ഏർപ്പെടാൻ അനുമതി നൽകി പുതിയ ഉത്തരവിറക്കി.
എന്നാൽ, ആർ.ബി.സി.യും എ.എഫ്.എ.യും തമ്മിലുള്ള കരാറിന്റെ ഒരു രേഖപോലും സർക്കാരിന്റെ കൈവശമില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഉറപ്പോ മെസ്സിയുടെ കരാറോ ഫിഫയുടെ അനുമതിയോ ഇല്ലാതെയാണ് 2025 ഒക്ടോബറിൽ മത്സരം നടക്കുമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അർജന്റീന ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ചാനലും തമ്മിലാണ് കരാറെങ്കിൽ മൂന്നാമതൊരു തേർഡ് പാർട്ടി കമ്പനിക്ക് പണം അയച്ചു നൽകാൻ ബാങ്കുകൾക്ക് നിയമപരമായി സാധിക്കില്ല. അമേരിക്കയിലെ മറ്റൊരു കമ്പനിക്കാണ് പണം അയച്ചതെങ്കിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും ആ കമ്പനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന സാക്ഷ്യപത്രങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, ഡബിൾ ടാക്സേഷൻ ഒഴിവാക്കാനും പണമിടപാടിന് അംഗീകാരം ലഭിക്കാനും ഫോം 10 ഉൾപ്പെടെയുള്ള രേഖകൾ റിപ്പോർട്ടർ കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി ബാങ്കിൽ നൽകേണ്ടതുണ്ട്. കൂടാതെ, അർജന്റീന അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിന്റെ സാധുത ബ്യൂണസ് ഐറീസിലെ ഇന്ത്യൻ എംബസിയോ ഡൽഹിയിലെ അർജന്റീന എംബസിയോ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്.
ഇതിനുപുറമെ കമ്പനീസ് ആക്ട് പ്രകാരമുള്ള ചട്ടലംഘനവും സംഭവിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രജിസ്ട്രാർ ഓഫ് കമ്പനീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രധാന ബിസിനസ് സ്വഭാവത്തിൽ പെടാത്ത ഇത്തരം മൾട്ടി മില്യൺ ഡോളർ കായിക ഇവന്റ് മാനേജ്മെന്റ് ബിസിനസുകൾ നടത്താൻ നിയമപരമായി തടസ്സങ്ങളുണ്ട്. ആർ.ഒ.സി ഭേദഗതി ചെയ്യാതെ കമ്പനിയുടെ മാൻഡേറ്റിൽ ഇല്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നത് ഇന്ത്യയിലെ കമ്പനി നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഈ പശ്ചാത്തലത്തിൽ വിദേശ പണമിടപാടുകളിലെ കള്ളപ്പണ സാന്നിണ്യവും സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. സംസ്ഥാന പോലീസിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല ഈ രാജ്യാന്തര സാമ്പത്തിക ഇടപാടുകളെന്നും അടുത്തിടെ നടന്ന വിദേശ യാത്രകളിലടക്കം കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നുമാണ് പ്രധാനമായി ഉയരുന്ന ആവശ്യം.
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…