രഘുബർ ദാസ്,
റാഞ്ചി: ഝാർഖണ്ഡിലെ പി.എസ്.സി, ജെ.എസ്.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രഘുബർ ദാസ് രംഗത്ത്.
ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ നടന്ന സമരവേദിയിൽ സംസാരിക്കവേയാണ് ഉദ്യോഗാർഥികളുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഹേമന്ത് സോറൻ സർക്കാരിന്റെ നടപടികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. കുട്ടികളുടെ മനോവീര്യം തകർക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവികളും കരിയറും ഓർത്ത് ആശങ്കപ്പെടണമെന്നും, കേന്ദ്ര സർക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും ഝാർഖണ്ഡിലെ ജനങ്ങൾക്കും മുന്നിൽ അവർ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും, സമരത്തിൽ ഇടപെടാൻ ശ്രമിച്ചാൽ ജനങ്ങൾ സിസ്റ്റം ചവിട്ടി അരയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമരത്തിനിടെ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും രഘുബർ ദാസ് ആവശ്യപ്പെട്ടു.
ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിന് ഒരു ആഴ്ചത്തെ അന്ത്യശാസനമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കിൽ ഭഗവാൻ ബിർസ മുണ്ടയുടെ പേരിൽ താൻ നിരാഹാര സമരം ആരംഭിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ചുള്ള കളികൾ അനുവദിക്കില്ലെന്നും രഘുബർ ദാസ് വ്യക്തമാക്കി.
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…
ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…
സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…