A step closer to theater command; Mutual understanding between land, navy and air forces has been completed
ദില്ലി : ഭാരതം, സൈനിക ശേഷി വളർത്തുന്നതിനായി തിയേറ്റർ കമാൻഡ് മാതൃക നടപ്പിലാക്കാൻ ഒരുങ്ങുന്നു, ഇത് ലോകത്തിലെ പ്രമുഖ സൈനിക ശക്തികളിൽ ഇതിനകം തന്നെ പ്രാവർത്തികമാണ്. കര, നാവിക, വ്യോമ സേനകളുടെ തലവന്മാർ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ സംയോജിത തിയേറ്റർ കമാൻഡുകളുടെ രൂപീകരണത്തിനുള്ള ചുവടുവെയ്പ്പുകൾ തുടങ്ങിയത്.
തിയേറ്റർ കമാൻഡിന്റെ പദ്ധതി തയാറായതോടെ, ഉടൻ തന്നെ അംഗീകാരത്തിനായി ഇത് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് സമർപ്പിക്കാനിരിക്കുകയാണ്. മൂന്ന് സൈനിക സേവനങ്ങളും ഏകോപിപ്പിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ ഇൻ്റർ-സർവീസസ് ഓർഗനൈസേഷൻസ് നിയമം വിജ്ഞാപനം ചെയ്തിരുന്നു. ഇതോടെ സംയോജിത കമാൻഡിന്റെ രൂപീകരണത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്.
വ്യക്തമായ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി, ഒരു കമാൻഡറുടെ കീഴിൽ കര, നാവിക, വ്യോമസേനകളുടെ വിഭവങ്ങൾ സംയോജിപ്പിച്ച് പ്രവർത്തിക്കുന്നതെയാണ് സംയോജിത തിയേറ്റർ കമാൻഡ് എന്നതിലൂടെ ലക്ഷ്യമാക്കുന്നത്.
പ്രതിരോധ സേനകളുടെ ഏകോപനത്തിനായി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫിന്റെ നിയമനവും , ഡിപ്പാർട്ട്‌മെൻറ് ഓഫ് മിലിട്ടറി അഫയേഴ്‌സ് (ഡിഎംഎ) സഥാപനവും തുടങ്ങിയ നടപടികൾ സുപ്രധാന ചുവടുവയ്പുകൾ ആയിരിന്നു.
.
ഭാരത്തിലെ കര, നാവിക, വ്യോമസേനകൾക്ക് അവരുടെതന്നെ വിവിധ കമാൻഡുകൾ ഉള്ളപ്പോൾ, തിയേറ്റർ കമാൻഡിന്റെ രൂപീകരണത്തിലൂടെ സംയോജിത ആസൂത്രണത്തിനും ഏകോപിത ഉത്തരവാദിത്വത്തിനും പുതിയ മേൽനോട്ടം നൽകുന്നതാണ് ലക്ഷ്യം. ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ തിയേറ്റർ കമാൻഡ് സംവിധാനം നിലവിലുണ്ട്, ഇത് കൂടുതൽ കാര്യക്ഷമത നൽകുന്നതും സംയോജിത സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതുമാണ്.
ലഫ്റ്റനൻറ് ജനറൽ (റിട്ട.) ഡി.ബി. ഷേകാട്ട്കറുടെ നേതൃത്വത്തിലുള്ള സൈനിക പരിഷ്കരണ കമ്മീഷന്റെ റിപ്പോർട്ടുകൾ വഴിയാണ് തിയേറ്റർ കമാൻഡ് സങ്കല്പം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. നിലവിൽ വിവിധ സേനകളുടെ ആശയവിനിമയം പ്രത്യേക ശൃംഖലകളിലൂടെയാണ്, ഇത് കൂടുതൽ സമയമെടുക്കുന്നതിനും വിവരങ്ങൾ ഉടനടി കൈമാറുന്നതിൽ തടസ്സമാകുന്നതിനും കാരണമാകുന്നു. സംയോജിത തിയേറ്റർ കമാൻഡുകൾ വഴി വിവരങ്ങൾ മെച്ചപ്പെട്ട രീതിയിൽ പങ്കിടാനും എളുപ്പമാക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
ചെലവേറിയ സൈനിക വിഭവങ്ങളുടെ കാര്യക്ഷമവും സംയോജിതവുമായ ഉപയോഗവും , നവീന യുദ്ധ തന്ത്രങ്ങൾ മെനയുക്ക എന്നിവ തിയേറ്റർ കമാൻഡിന്റെ പ്രധാന നേട്ടങ്ങളായിരിക്കുമെന്നാണ്, വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…