സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ കടിച്ചു പറിച്ച് തെരുവുനായ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് അത്യപൂർവ്വമായ സംഭവം നടന്നത്. നാതിർത്തിയിൽ നിന്ന് ജനവാസ മേഖലയിലേക്ക് കടന്നുവന്ന പുള്ളിപ്പുലിയെ ധീരമായി ചെറുത്ത് തോൽപ്പിച്ച് തുരത്തിയോടിക്കുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
നാസിക്കിലെ നിപാദിലാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. ഈ ആഴ്ചയുടെ തുടക്കത്തിൽ, വനാതിർത്തിയിൽ നിന്ന് ആളുകൾ താമസിക്കുന്ന സ്ഥലത്തേക്ക് ഒരു പുള്ളിപ്പുലിയിറങ്ങി. പുലിയെ കണ്ടതോടെ ഒരു തെരുവുനായ കുരച്ച് അക്രമാസക്തനായി. പുലിയുടെ മുന്നിൽ ഭയന്നു മാറുന്നതിന് പകരം, നായ അതിനെ ആക്രമിക്കുകയും ഏറെ ദൂരത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. പെട്ടെന്നുള്ള ആക്രമണത്തിൽ പുള്ളിപ്പുലിക്ക് പ്രതികരിക്കാനായില്ല. എങ്ങനെയെങ്കിലും നായയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് അത് ശ്രമിച്ചത്. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിൽ തെരുവുനായ പിൻവാങ്ങിയതോടെ, പുള്ളിപ്പുലി സമീപത്തെ ഒരു പാടത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിൽ നായയ്ക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, പുള്ളിപ്പുലിക്ക് പരിക്കേറ്റിരിക്കാമെന്നാണ് വനംവകുപ്പ് അധികൃതർ കരുതുന്നത്. പുലിക്ക് ചികിത്സ നൽകേണ്ടതുണ്ടോ എന്നതിൽ വനംവകുപ്പ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…