A stray dog that bit six people in Elanthoor has been diagnosed with rabies; People in fear
പത്തനംതിട്ട: ഇലന്തൂരിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ഞാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച കടിയേറ്റ തോമസ് തലപ്പായിലിൻറെ വീട്ടിലെ വളർത്ത് നായയ്ക്കും കടിയേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ഇലന്തൂർ എട്ടാം വാർഡിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇലന്തൂരിലെ മണ്ണും ഭാഗം, ഇലന്തൂർ വെസ്റ്റ്, ഇലന്തൂർ വാർഡുകളിൽ താമസിക്കുന്നവർക്കാണ് കടിയേറ്റത്.
ഇലന്തൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ നെടുമ്പുറത്ത്, ഉണ്ണികൃഷ്ണൻ നെടുമ്പുറത്ത്, ഇലന്തൂർ ചന്തയിൽ കട നടത്തുന്ന സി.എം. തോമസ് തലപ്പായിൽ, ഇലന്തൂർ ചന്തയിൽ തയ്യൽ കട നടത്തുന്ന ഓമന പൂവത്തൂർ അടിമുറിയിൽ, ജലജാ ശ്രീപുണ്യം, ഇലന്തൂർ നഴ്സിങ് കോളേജ് വിദ്യാർഥി അമൽ എന്നിവർക്കാണ് വ്യാഴാഴ്ച നായയുടെ കടിയേറ്റത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…