ആമകളെ ആരാധിക്കുന്ന ക്ഷേത്രം എന്നത് പലര്‍ക്കും പുതുമയുള്ള കാര്യമായിരിക്കും. ക്ഷേത്രക്കുളങ്ങളിൽ ചിലപ്പോൾ ആമകളെ കാണാമെങ്കിലും പ്രത്യേക പൂജകളും പ്രാത്ഥനകളുമെല്ലാം ആമകൾക്കു മാത്രമായി സമർപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ നാട്ടിൽ. അടുക്കത്ത് ഭഗവതി ക്ഷേത്രം.മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിലുള്ള ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും മഹാവിഷ്ണുവിനും വിശ്വാസങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ഇവിടുത്തെ കാവിലെ ദേവതകളുടെ നൃത്തം കാണാനായി വന്ന കൂർമ്മാവതാരത്തിൽ വന്ന മഹാവിഷ്ണു പിന്നീട് ദേവിയുടെ ആഗ്രഹപ്രകാരം ധന്വന്തരി മൂർത്തീയായി ക്ഷേത്രത്തിൽ വാഴുന്നുവെന്നാണ് വിശ്വാസം.
മറ്റു ക്ഷേത്രങ്ങളിലൊന്നും കണ്ടുവരാത്ത തരത്തിലുള്ള വഴിപാടുകളും അനുഷ്ഠാനങ്ങളും ഇവിടെ കാണാം. അതിലൊന്നാണ് ഈർക്കിൽ ചൂൽ സമർപ്പണം. തലമുടി കൊഴിയുന്ന പ്രശ്നം നേരിടുന്നവര്‍ ഓല ചീകിയ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ചൂൽ അടുക്കത്ത് ഭഗവതിക്ക് സമർപ്പിച്ചാൽ മതിയത്രെ. ക്ഷേത്രനടയിൽ ഇങ്ങനെ ചൂൽ സമർപ്പിച്ച് സുഖപ്പെട്ട ഒരുപാടാളുകളുടെ സാക്ഷ്യം ഇവിടെ നിന്നറിയാം.ഇത് കൂടാതെ, ത്വക്ക് രോഗങ്ങൾ, പ്രത്യേകിച്ച് ആനത്തഴമ്പ്, പാലുണ്ണി തുടങ്ങിയവ മാറുവാൻ ഇവിടെ ആമക്കുളത്തിലെ ആമകൾക്ക് ആമയൂട്ട് അഥവാ ആമകൾക്ക് നിവേദ്യം സമർപ്പിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്.
ഈ വഴിപാടുകൾ നടട്ടുവാനായി ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്നു. അടുക്കത്ത് ഭഗവതിയെ തൊഴുത ശേഷമാണ് ആമയൂട്ട് നടത്തുന്നത്. രോഗങ്ങൾ സുഖപ്പെടുവാനും നല്ല ആരോഗ്യം ലഭിക്കുവാനും ഈ ആമയൂട്ട് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.ഉച്ചയ്‌ക്ക് 12.00 മുതൽ 1.00 മണി വരെ ഒരു മണിക്കൂർ സമയമാണ് ആമയൂട്ട് നടത്തുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം മഹാവിഷ്ണു മണ്ഡപത്തിന്റെ പടവുകളിൽ നിന്ന് ആമക്കുളത്തിൽ ആമയൂട്ട് നടത്താം. തടകത്തിനു നടുവിലായാണ് ഈ മണ്ഡപമുള്ളത്. മഹാവിഷ്‌ണുവിന്റെ കൂർമാവതാര വിഗ്രഹം ഇവിടെ കാണാം.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…