കിഴക്കേനട സര്‍ക്കാര്‍ യു.പി.സ്കൂൾ
ആലപ്പുഴ : ചെങ്ങന്നൂരില്‍ ഓട് പാകിയ സ്കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരം കടപുഴകി വീണ് രണ്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും പരിക്കേറ്റു. കിഴക്കേനട സര്‍ക്കാര്‍ യു.പി.സ്കൂളിലാണ് അപകടം. കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസ്സാര പരിക്കേറ്റു .
ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് മരം വീണത് എന്നതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. സംഭവസമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയിലേക്ക് പൊട്ടിയ ഓടിന്റെ കഷ്ണം കൊണ്ടാണ് പരിക്കേറ്റത്. കുട്ടികളുടെ തലയ്ക്ക് തുന്നലിട്ടു.
സ്കൂളിനു ഭീഷണിയായി വളര്‍ന്ന മരം മുറിക്കാന്‍ നേരത്തേതന്നെ നഗരസഭയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നത് അനാവശ്യമായി നീണ്ടുപോവുകയായിരുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…