Friday, May 10, 2024
spot_img

ചെങ്ങന്നൂരില്‍ ഓട് പാകിയ സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരം കടപുഴകി വീണു; രണ്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും പരിക്ക്

ആലപ്പുഴ : ചെങ്ങന്നൂരില്‍ ഓട് പാകിയ സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരം കടപുഴകി വീണ് രണ്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും പരിക്കേറ്റു. കിഴക്കേനട സര്‍ക്കാര്‍ യു.പി.സ്‌കൂളിലാണ് അപകടം. കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസ്സാര പരിക്കേറ്റു .

ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് മരം വീണത് എന്നതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. സംഭവസമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയിലേക്ക് പൊട്ടിയ ഓടിന്റെ കഷ്ണം കൊണ്ടാണ് പരിക്കേറ്റത്. കുട്ടികളുടെ തലയ്ക്ക് തുന്നലിട്ടു.

സ്‌കൂളിനു ഭീഷണിയായി വളര്‍ന്ന മരം മുറിക്കാന്‍ നേരത്തേതന്നെ നഗരസഭയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നത് അനാവശ്യമായി നീണ്ടുപോവുകയായിരുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.

Related Articles

Latest Articles