CRIME

മൈസൂ​രൂ കൂട്ടബലാത്സം​ഗക്കേസിൽ വഴിത്തിരിവ്; അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക്; പ്രതികളുടെ അറസ്റ്റ് ഉടനെയെന്ന് ഐ ജി

ബെംഗളൂരു: രാജ്യത്തെ നടുക്കിയ മൈസൂ​രൂ കൂട്ടബലാത്സം​ഗത്തിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക് നീളുന്നു. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു. സംഭവശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ഇവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നാണ് വിവരം. ഇവർക്കായിട്ടുള്ള അന്വേഷണം പോലീസ് കേരളത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു.

മാത്രമല്ല സംഭവത്തിൽ ഒരു തമിഴ്നാട് സ്വദേശിയും സംശയത്തിന്റെ നിഴലിലാണ് ഉള്ളത്. ഇവർ പെൺകുട്ടി പഠിക്കുന്ന അതേ കോളേജിലെ വിദ്യാർത്ഥികളാണ്. ഇവർക്കായി ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾപുരോ​ഗമിക്കുന്നത്.

സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പരുകള്‍ പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍ എന്ന് കണ്ടെത്തുകയും അതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട്ടുകാരുനുമാണ് എന്ന് മനസ്സിലാക്കുകയും ചെയ്തു പോലീസ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കണ്ടെത്തി.പിന്നീട് ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്

കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും മൈസൂരു പൊലീസിന്റ പ്രത്യേക സംഘം തിരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഐജി വ്യക്തമാക്കിയിരിക്കുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടായേക്കുമെന്നും സൂചനകളുണ്ട്‌

കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുന്‍പാണ് യു.പി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മൈസുരുവിൽ കൂട്ടമാനഭംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മോദിയുടെ സത്യപ്രതിജ്ഞയും പാകിസ്ഥാന്റെ തോൽവിയും ! ഞായറാഴ്ച ഇന്ത്യക്കാർക്കുണ്ടായത് ഇരട്ട സന്തോഷമെന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ്…

1 hour ago

പണിയെടുത്തിട്ടും മുഴുവൻ പ്രതിഫലം തന്നില്ല ! സംവിധായകൻ രതീഷ് പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ ; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യം

സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ രംഗത്ത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം…

1 hour ago

വകുപ്പുകൾ ആർക്ക് ? കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്! നൂറു ദിന കർമ്മ പരിപാടികൾ മുഖ്യ അജണ്ട!!

ദില്ലി : സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രിസഭാ…

2 hours ago

തന്ത്രങ്ങൾ കാറ്റിൽ പാറി ! എല്ലാം വെറും തന്ത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു

കോൺഗ്രസിന്റെ അടവ് ചീറ്റി! തന്ത്രങ്ങൾ കാറ്റിൽ പാറി

2 hours ago

ജമ്മു ഭീകരാക്രമണം : കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ…

3 hours ago

ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം

സർപ്രൈസ് എൻട്രി നടത്തിയ ജോർജ് കുര്യൻ ആരാണ്

3 hours ago