പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്. പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെയും നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തെയും പരാമർശിച്ചാണ് ഡാനിഷ് കനേരിയയുടെ വാക്കുകൾ.
നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ആശംസകൾ നേരുന്നു. അദ്ദേഹം രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരിക്കും, മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്, ന്യൂയോർക്കിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത് ഇങ്ങനെ ഇരട്ട സന്തോഷമാണ് ഇന്നലെ ഇന്ത്യക്കാർക്ക് ഉണ്ടായത്.
അതേസമയം, പാകിസ്ഥാൻ ടീമിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. അവരുടെ ഈഗോ ഒരിക്കലും അവസാനിക്കുന്നില്ല. അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമല്ലെന്നും ആരും രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഡാനിഷ് കനേരിയ പറയുന്നു. എന്നാൽ, ഒരു ടീമിനെ ഉണ്ടാക്കുന്നത് ഇങ്ങനെയല്ല. കരിയറിൽ നിങ്ങൾ അനീതി കാണിക്കുകയാണെങ്കിൽ, മത്സരത്തിൽ സംഭവിച്ചത് എല്ലായ്പ്പോഴും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…