A warning to the leftist intellectuals who are rewriting the history of this public support! Ramasimhan, the director of the film '1921 Puzha Todi Puzha Vaari', which is based on the delayed history of the Malabar riots, is honored by the Hindu Dharma Parishad
മാപ്പിള ലഹളയുടെ തമസ്കരിക്കപ്പെട്ട ചരിത്രം പ്രമേയമാക്കി നിർമ്മിച്ച 1921 പുഴ മുതൽ പുഴവരെ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ രാമസിംഹന് ഹിന്ദു ധർമ്മ പരിഷത്തിന്റെ സ്നേഹാദരവ്. ഹിന്ദു ധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം ഗോപലിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങ് പ്രശസ്ത ചരിത്രകാരൻ ഡോ കെ പി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. തുർക്കിയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനാവശ്യ ഇടപെടലുകളായിരുന്നു ഖിലാഫത്തെന്നും അതുകൊണ്ടു തന്നെ അതിൽ പൊലിഞ്ഞ ആയിരങ്ങളുടെ ജീവന് ഗാന്ധിജി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലബാർ ലഹള ഹിന്ദു വംശഹത്യയാണെന്നുള്ളത്തിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്. അതല്ല എന്ന് വാദിക്കുന്നത് ഇടത് ചരിത്രകാരന്മാർ മാത്രമാണ്. ചരിത്രം മാറ്റിയെഴുതാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെ നിയമനടപടികൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്തത്തിന്റെ ഗന്ധമുള്ള അനുഭവങ്ങളായിരുന്നു സിനിമക്ക് വേണ്ടിയുള്ള പഠനയാത്രകളിൽ ഉടനീളം തനിക്ക് കാണാൻ സാധിച്ചതെന്ന് മറുപടി പ്രസംഗത്തിൽ രാമസിംഹൻ പറഞ്ഞു. ചരിത്രകാരന്മാർ കാണാത്തതും അവഗണിച്ചതുമായ നിരവധി തെളിവുകൾ മലബാറിൽ ഇപ്പോഴുമുണ്ട്. മലബാറിൽ തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ നമ്മളോട് പലതും പറയുന്നുണ്ട്. മലബാർ കലാപം ജന്മിവിരുദ്ധ സമരമാണെന്നും വാരിയൻ കുന്നൻ നായകനാണെന്നും പറഞ്ഞു പരത്തുന്നവർ സാമാന്യബുദ്ധിയില്ലാത്തവരാണ്. വാരിയൻ കുന്നനെ നായകനാക്കിയ സിനിമ നിർമ്മിച്ച് ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിച്ചവർക്കുള്ള ജനകീയ പ്രതിരോധമാണ് പുഴ മുതൽ പുഴ വരെ. പല ഘട്ടങ്ങളിലും എതിർപ്പുകളുണ്ടായി. സെൻസർ ചെയ്ത് കിട്ടാനായി വലിയ സമരം വേണ്ടിവന്നു. എന്നാൽ തുടക്കം മുതലേ സിനിമക്ക് കിട്ടിയ ജനകീയ പിന്തുണയാണ് തന്റെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സിനിമാസ്വാദനത്തിൽ കാതലായ മാറ്റം വന്നിട്ടുണ്ടെന്നും ഹിന്ദു വിരുദ്ധ സിനിമകളെ ജനം അർഹിക്കുന്ന അവഗണനയോടെ മാറ്റി നിർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ഫയൽസിന്റെയും, കാന്താരയുടെയും, മാളികപ്പുറത്തിന്റെയും വിജയം അതാണ് തെളിയിക്കുന്നതെന്നും, പുഴ മുതൽ പുഴവരെ എന്ന ചിത്രം 1921 ൽ പൊലിഞ്ഞ ഹിന്ദുക്കളുടെ ആശീർവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനന്തപുരിയിൽ നടക്കാനിരിക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന് അദ്ദേഹം ആശംസകൾ അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…