General

ദേവഹിതം ജയിച്ചു,ദേവസ്വം ബോർഡ്‌ തോറ്റു!തിങ്കളാഴ്ച നടത്താനിരുന്ന ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ 187 മരങ്ങളുടെ ലേലം മാറ്റി വച്ചതായി മലബാർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

കൊച്ചി : ഈ വരുന്ന തിങ്കളാഴ്ച നടത്താനിരുന്ന ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ 187 മരങ്ങളുടെ ലേലം മാറ്റി വച്ചു. ലേലം തടയണമെന്ന് ആവശ്യപ്പെട്ട് ശങ്കു ടി ദാസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കവേയാണ് മലബാർ ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസിൽ ലേലം നടത്താനുള്ള തീരുമാനം മാറ്റി വെച്ചതായി കോടതിയെ അറിയിച്ചത്.ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കൊണ്ടുള്ള ഉത്തരവും എക്സിക്യൂട്ടീവ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന് ചുറ്റുമുള്ള മരങ്ങള്‍ വെട്ടിത്തെളിച്ച് അവിടം കച്ചവട സ്ഥാപനങ്ങളാക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കമെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഇതിനെതിരെയാണ് ഭക്തജനങ്ങൾക്ക് വേണ്ടി അഡ്വ. ശങ്കു ടി ദാസ് ഹൈക്കോടതിയെ സമീപിച്ചത്.ആ നീക്കമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

തുടർവാദത്തിന് മുൻപായി കേസിൽ കേരള സർക്കാരിനെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂടി കക്ഷി ചേർക്കും. മാർച്ച്‌ മാസം ഒന്നാം തീയതി കേസ് വീണ്ടും പരിഗണിക്കും. ഇനി കേസിൽ കോടതിയുടെ അന്തിമ തീർപ്പ് വരും വരെ ലേലമോ മരം മുറിയോ നടത്താൻ സാധിക്കുന്നതല്ല.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

17 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

17 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

20 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

23 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago