Kerala

താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ് …മരിക്കും മുമ്പ് ഭര്‍ത്താവിന് വീഡിയോ കോള്‍, മകനെ കൂട്ടാനെന്ന പേരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷന്‍വിട്ടത് ജീവനൊടുക്കാൻ,സംഭവമിങ്ങനെ

കോഴിക്കോട് : വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീന വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഭര്‍ത്താവ് അരവിന്ദനെ വീഡിയോകോള്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ച ശേഷമാണു ബീന ആത്മഹത്യ ചെയ്തത്.ഉടന്‍ തന്നെ ഭര്‍ത്താവ് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. മകനും ബീനയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ ബീന ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍ നിന്നിറങ്ങി. എന്നാല്‍ നേരെ വീട്ടിലേക്കെത്തിയ ബീന വീടിന് പിന്‍വശത്തുള്ള ചായ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ അമൃത യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് അരവിന്ദന്‍. കഴിഞ്ഞദിവസമാണ് അരവിന്ദന്‍ വീട്ടില്‍ വന്ന ശേഷം ജോലി സ്ഥലത്തേക്ക് തിരികെ പോയത്.

ബീനയുടെ വീഡിയോ കോള്‍ വന്ന ശേഷം പേരാമ്പ്ര സ്റ്റേഷനിലേക്ക് വിളിച്ച് ഇക്കാര്യം അറിയച്ചപ്പോള്‍ പോലീസുകാര്‍ ആദ്യം തിരഞ്ഞത് സ്റ്റേഷനിലായിരുന്നു. തുടര്‍ന്നാണ് ബീന മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍ നിന്ന് പോയതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ ഇവര്‍ ബീനയുടെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. ബീനയെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പൊലീസുകാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പേരാമ്പ്ര പൊലീസിന്റെ തീരുമാനം.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago