CRIME

മുസ്‌ലിം വിദ്യാര്‍ത്ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു, 2 പേര്‍ അറസ്റ്റില്‍; സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ചിക്കബല്ലാപുര: മുസ്‌ലിം വിദ്യാര്‍ത്ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലാണ് ഭഗ്‌വാ ലൗ ട്രാപ്പ് ആണെന്നാരോപിച്ച് ഇതര സമുദായത്തില്‍പെട്ട യുവാവിനെ ഒരുസംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിച്ചെന്ന് പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനു പിന്നാലെ രണ്ടു പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്.

സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ 20കാരിയും സുഹൃത്തും. വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവരാണ് ഇവരെന്ന് മനസിലാക്കിയ സമീപത്തെ കടകളിലുണ്ടായിരുന്ന യുവാക്കള്‍ സംഘടിച്ചു.

പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവർ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സംഘത്തിലുള്ളവര്‍ തന്നെ ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

56 mins ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

1 hour ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

1 hour ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

2 hours ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

2 hours ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

2 hours ago