വെട്ടേറ്റു മരിച്ച ബിനു
കോട്ടയം : കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തിൽ കല്യാണ വീടിനുനേരെ കല്ലെറിഞ്ഞ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ യുവാവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളുമായി കറുകച്ചാൽ പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 12.30ന് ഉമ്പിടി കോളനി ഭാഗത്തുള്ള റബർതോട്ടത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്.
ബിനുവും പ്രതികളിലൊരാളായ സെബാസ്റ്റ്യനും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു.ഇതിന്റെ പേരിൽ സെബാസ്റ്റ്യന്റെ വീട്ടിൽ വച്ച് നടന്ന കല്യാണത്തിനു ഇയാളെ ക്ഷണിച്ചിരുന്നില്ല ഇതിന്റെ ദേഷ്യത്തിൽ ബിനു, സെബാസ്റ്റ്യന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞതായി പറയപ്പെടുന്നു. ഇതോടെ ബിനുവുമായി നേരത്തെ ശത്രുത ഉണ്ടായിരുന്ന വിഷ്ണുവുമായി ചേർന്ന് സെബാസ്റ്റ്യൻ, ബിനുവിനെ വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കൈപ്പത്തിക്കും കാൽമുട്ടു മുതൽ പാദംവരെയും വെട്ടേറ്റ ബിനുവിനെ കൂട്ടുകാരനാണ് ആദ്യം കണ്ടത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയോടെ ഇയാൾ മരിച്ചു.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…