Pin Point

മിലൻ കാ ഇതിഹാസ് – 06 | ചൈന യുദ്ധത്തിലെ ആർഎസ്എസും കമ്യൂണിസ്റ്റ് പാർട്ടിയുടെ ബട്ട്വാരയും | സിപി കുട്ടനാടൻ

ചൈനയുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഭാരതം അടിയന്തിരാവസ്ഥയിലായ സമയത്ത് ആർഎസ്എസ് കർമനിരതമായി. അരാജകത്വം നടമാടുവാൻ സാദ്ധ്യതയുണ്ടായിരുന്ന ആ കാലഘത്തിൽ ദില്ലിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആർഎസ്എസിൻ്റെ സ്വയംസേവകർ ഉത്തവാദിത്വ ബോധത്തോടെ രംഗത്തിറങ്ങി. പരിപൂർണ പിന്തുണയുമായി സർക്കാരിനും സൈന്യത്തിനും പിന്നിൽ ആർഎസ്എസുകാർ അണിനിരന്നു. മിലിട്ടറി സപ്ലൈ ലൈനുകളിൽ പോലും സ്വയംസേവകരുടെ സേവനം ഇന്ത്യൻ സൈന്യത്തിന് ലഭ്യമായി. ഭാരത് മാതാവിൻ്റെ സേവയ്ക്കായി സ്വയംസേവകർ നിസ്തുലമായ പ്രവർത്തനം കാഴ്ചവച്ചു.

ഈ യുദ്ധത്തിൽ ഇന്ത്യയിലെ കമ്യുണിസ്റ്റുകൾ തങ്ങളുടെ തനിസ്വഭാവം പുറത്തെടുത്തു. ഒരു കമ്യുണിസ്റ്റ് രാജ്യം ഇന്ത്യയെ ആക്രമിച്ചാൽ കമ്യുണിസ്റ്റ് രാജ്യത്തിനൊപ്പം നിൽക്കണം എന്ന് അവർക്കുള്ളിലെ സൈദ്ധാന്തിക ബോധം അവരെ നൈസർഗ്ഗികമായി ചിന്തിപ്പിച്ചു. ‘ഒരു കമ്യുണിസ്റ്റ് രാജ്യവും തങ്ങളുടെ അയൽ രാജ്യത്തെ ആക്രമിക്കില്ല. അതുകൊണ്ട് ഇന്ത്യയാണ് ചൈനയെ ആക്രമിച്ചതെന്ന്’ ഈ നാണംകെട്ട കമ്യുണിസ്റ്റ് പാർട്ടിക്കാർ പറഞ്ഞു നടന്നു.

ഇന്ത്യയുടെ അരികൊണ്ട് ചോറുണ്ടാക്കി കഴിച്ച് ഏമ്പക്കവും വിട്ടിട്ട്, ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശത്തെ ചൊല്ലിയാണ് യുദ്ധം’ നടക്കുന്നതെന്ന നിരുത്തരവാദപരമായ പരാമർശവുമായി കമ്യുണിസ്റ്റ് താത്വികാചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട് ഭാരതീയരെ നോക്കി കൊഞ്ഞനം കുത്തി. ജനിച്ച നാടിനെതിരെ ചിന്തിയ്ക്കാൻ ഈ വർഗ്ഗത്തെ പ്രേരിപ്പിയ്ക്കുന്ന ഘടകമെന്താണെന്ന് എനിയ്ക്കിതുവരെ മനസിലായിട്ടില്ല പ്രിയ വായനക്കാരെ.

ഇതോടെ രാജ്യദ്രോഹികളായ കമ്യുണിസ്റ്റ് പാർട്ടിക്കാരെ ഭരണകൂടം വ്യാപകമായി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു. പിൽക്കാലങ്ങളിൽ ഇതിനെ മഹത്വവത്കരിച്ചും, ജയിലിൽ കിടക്കുന്ന ധീരസഖാവിന് വിപ്ലവം ദ്യോതിപ്പിയ്ക്കുന്ന പശ്ചാത്തല സംഗീതം നൽകിയും സിനിമകളിലൂടെ ഇവർ ജനഹൃദയങ്ങളെ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിയ്ക്കാൻ പരിശീലിപ്പിച്ചു.

ഈ അവസരത്തിൽ തൻ്റെ ചേരിചേരാ നയമെന്ന വിഡ്ഢിത്ത തത്വമടി മാറ്റിവച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, അമേരിയ്ക്കയുടെ സൈനിക സഹായം തേടി. ഇതോടെ കുറച്ചു കാലത്തേക്കെങ്കിലും ഡൽഹിയെ നിയന്ത്രിച്ചിരുന്നത് അമേരിക്കയായിരുന്നു. അമേരിക്ക കളത്തിൽ ഇറങ്ങിയപ്പോൾ, നവംബർ 21ന് ചൈനയുടെ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപനം വന്നു.

ഇതിൻ്റെ ബാക്കിപത്രം ദുഖാർദ്രമാണ് പ്രിയപ്പെട്ടവരേ. നമ്മുടെ ഭാരതത്തിൻ്റെ വലിയൊരു ഭൂഭാഗം നെഹ്രുവിൻ്റെ പൊട്ടബുദ്ധി നമ്മളിൽ നിന്നും കവർന്നെടുത്തു. രാഷ്ട്രത്തിൻ്റെ കൂട്ടിച്ചേർക്കലുകൾക്കൊപ്പം ഈ നഷ്ടങ്ങളും നമ്മൾ നേരിട്ടു. എന്നാൽ അമേരിക്കൻ സൈനിക സഹായം സ്വീകരിച്ചതിന് നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ മാർക്സിസ്റ്റുകാർ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടു. ആരോരും സഹായിക്കാനില്ലാതെ ഇന്ത്യ, ചൈനയ്ക്ക് മുമ്പാകെ നിരുപാധികം കീഴടങ്ങി അവസാനിയ്ക്കുന്നത് കാണുവാൻ കമ്യുണിസ്റ്റ് പാർട്ടി ഏറെ ആഗ്രഹിച്ചിരുന്നുവെന്നത് ഇതിലൂടെ വ്യക്തമാണ്. ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യണമെന്ന് അഭിപ്രായപ്പെട്ട സഖാവ്. വിഎസ് അച്യുതാന്ദനെ, കമ്യുണിസ്റ്റ് പാർട്ടിയുടെ അച്ചടക്ക നടപടികൾക്ക് വിധേയമാക്കിയതും കമ്യുണിസ്റ്റുകാർ എന്തുമാത്രം ഇന്ത്യയെ വെറുക്കുന്നു എന്നതിന് ഉദാഹരണമാണ്.

മാത്രമോ ജനതയുടെയും ഭരണകൂടത്തിൻ്റെയും ആത്മവിശ്വാസം നഷ്ടപ്പെട്ടു. അന്നത്തെ വാർത്താ വിനിമയ സംവിധാനത്തിൻ്റെ പോരായ്മ മൂലവും, ഇന്ത്യ തോറ്റുപോയി എന്ന് പറയാനുള്ള ആത്മാഭിമാന പ്രശ്‌നം മൂലവും ചൈന ഇന്ത്യയെ തോൽപ്പിച്ചു എന്ന് പൊതുജന സംസാരമുണ്ടായില്ല. പിൽക്കാലത്താണ് ഇന്ത്യ പരാജയപ്പെട്ട യുദ്ധമായിരുന്നു 1962ലെ ഇന്ത്യാ ചൈനാ യുദ്ധമെന്ന് ജനങ്ങൾ അറിഞ്ഞത്. അന്ന് ചൈന പിടിച്ചെടുത്ത ഇന്ത്യൻ ഭൂപ്രദേശം ഇപ്പോഴും അവരുടെ പക്കൽത്തന്നെ ഉണ്ട്. കമ്യുണിസ്റ്റ് സാമ്രാജ്യത്വബോധം അതിൻ്റെ കരാള ഹസ്തങ്ങളും സ്വതസിദ്ധമായ നുണകളുമായി കിഴക്കു നിന്നും നമ്മളെ നോക്കി ഇപ്പോഴും ക്രുദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇന്ത്യയുടെ ഈ തോൽ‌വിയിൽ നിന്നും നമുക്ക് മനസിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടം പട്ടാളത്തിനെ രാഷ്ട്രീയമായി വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുണ്ടായ ഗുണദോഷങ്ങൾ പലതാണ്. അതേപ്പറ്റി അവനവൻ്റെ യുക്തിബോധമുപയോഗിച്ച് വിശകലനം ചെയ്യുന്നതാണ് അഭികാമ്യം. എന്നാൽ പട്ടാളത്തെ വിശ്വാസത്തിലെടുക്കാതിരുന്നതിന് കാരണമുണ്ട്. ഇന്ത്യ സ്വതന്ത്രമായ കൂട്ടത്തിൽ തന്നെ സ്വതന്ത്രമാക്കപ്പെട്ട പല കോമൺ വെൽത്ത് രാജ്യങ്ങളിലുമുള്ള ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിച്ച് സൈന്യം ഭരണ നേതൃത്വം കയ്യാളിയ പല വാർത്തകളും അന്ന് സർവ്വ സാധാരണമായിരുന്നു. ഇത് ഒരു കാരണമാണെങ്കിൽ കൂടെ ചൈനയോട് ഇന്ത്യ പരാജയം രുചിച്ചത് ഈ അവിശ്വാസത്തിൻ്റെ പാർശ്വഫലമായിരുന്നു.

ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചു രാഷ്ട്രത്തിന് മുതൽക്കൂട്ടായ ആർഎസ്എസിനെ, 1963ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ക്ഷണിച്ചു. 3000 പ്രവര്‍ത്തകരെയാണ്‌ പരേഡിലേക്ക്‌ ക്ഷണിച്ചത്‌. നിരവധി സംഘടനകളെ ഇതു പോലെ നെഹ്‌റു ക്ഷണിച്ചെങ്കിലും അദ്ദേഹത്തോടുള്ള അഭിപ്രായ വ്യത്യാസം മൂലം കൂടുതല്‍ പേരും പങ്കെടുത്തില്ല. രണ്ട്‌ ആഴ്‌ച കൊണ്ട്‌ സഞ്ചലനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി റിപ്പബ്ലിക് ഡെയിൽ ആർഎസ്എസ് പഥസഞ്ചലനം നടത്തി.

ചൈനയുടെ ആക്രമണമുണ്ടായപ്പോൾ ഇന്ത്യക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച സഖാവ്. എസ് എ ഡാങ്കേയ്‌ക്കെതിരെ കമ്യുണിസ്റ്റ് പാർട്ടി പകപോക്കുവാൻ ആരംഭിച്ചു. 1964 ഏപ്രിൽ 11ന് ചേർന്ന ദേശീയ കൗൺസിൽ യോഗം ഒരു പഴയ സംഗതി കുത്തിപ്പൊക്കി കൊണ്ടുവന്നു. അപ്പോഴാണ് ഈ സംഗതി മാലോകർക്ക് വെളിവാകുന്നത്. അത് എന്തെന്നാൽ പണ്ടത്തെ കാൺപൂർ ഗൂഢാലോചനക്കേസിൽ സഖാവ്. ഡാങ്കെയെ ബ്രിട്ടീഷുകാർ പിടികൂടിയപ്പോൾ അദ്ദേഹം എഴുതി നൽകിയ ‘മാപ്പപേക്ഷ’യായിരുന്നു.

1924ൽ നടന്ന ഈ സംഗതി കഴിഞ്ഞ 40 വർഷമായി അറിവുണ്ടായിരുന്ന ഇക്കൂട്ടർ ഈ നിമിഷം ഇത് കുത്തിപ്പൊക്കിയത് ഇന്ത്യയോട് ആഭിമുഖ്യം പുലർത്തിയ ഡാങ്കെയോടുള്ള പക തീർക്കാനാണ് എന്നതിന് മറ്റെന്തെങ്കിലും തെളിവ് വേണോ. മാത്രമല്ല 22 വർഷം മുമ്പ് സഖാവ്. പി സി ജോഷി, ബ്രിട്ടീഷുകാർക്ക് എഴുതി നൽകിയ മാപ്പപേക്ഷയും വിധേയത്വം വെളിവാക്കുന്ന സത്യവാങ്മൂലവും അപ്പോഴും അവർക്ക് പ്രശ്നമായില്ല. പ്രസ്തുത ദേശീയ കൗൺസിൽ യോഗത്തിൽ വച്ച് കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) പിളർന്നു. ഇങ്ങനെയാണ് കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ്) [സിപിഐ (എം)] എന്ന പാർട്ടി രുപീകരിയ്ക്കുന്നത്. ചൈന മൂലം ഇന്ത്യയുടെ ‘ബട്ട്വാര’ സംഭവിക്കാതെ വന്നതിൻ്റെ നൈരാശ്യത്തിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ‘ബട്ട്വാര’ സംഭവിച്ചു.

ഇന്ത്യ സ്വതന്ത്രമാകുന്നത് മുസ്ലീമുകൾ ഇഷ്ടപ്പെട്ടിരുന്നില്ലന്നും. മുസ്ലിം ലീഗോ ജിന്നയോ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലായിരുന്നുവെന്നും. മുസ്ലിം രാജ്യം മാത്രമായിരുന്നു അവരുടെ ആദ്യത്തെയും അവസാനത്തെയും നിലപാടെന്നും ജവഹർലാൽ നെഹ്രു അവസാനമായി നൽകിയ അഭിമുഖത്തിൽ 1964 മെയ് മാസത്തിൽ അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കലിനോട് പറഞ്ഞു. ഈ വീഡിയോ ഇന്നും യൂടൂബിൽ ലഭ്യമാണ്. നെഹ്രുവിൻ്റെ ഈ പരാമർശങ്ങൾ അക്കാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയതായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കാരണം കമ്യുണിസ്റ്റ് പാർട്ടിയുടെ ദേശദ്രോഹ നിലപാടുകളെക്കുറിച്ചായിരുന്നു ചർച്ചകൾ നടന്നിരുന്നതെന്ന് മനസിലാക്കണം.

https://youtu.be/zlTfXWFQYGQ
(കടപ്പാട് : പ്രസാർഭാരതി ആർക്കൈവ്‌സ് യൂറ്റൂബ്)

താൻ ഏറെ വിശ്വാസമർപ്പിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്തിരുന്ന കമ്യുണിസ്റ്റ് ചൈനയിൽ നിന്നേറ്റ വഞ്ചനയിൽ മനം നൊന്ത ജവഹർലാൽ നെഹ്‌റുവിനെ യുദ്ധപരാജയം വല്ലാതെ ഗ്രസിച്ചിരുന്നു. അദ്ദേഹം മാനസികമായും ശാരീരികമായും തളർന്നു. രോഗാവസ്ഥ മൂർച്ഛിച്ച അദ്ദേഹം തൻ്റെ 74ആം വയസിൽ 1964 മേയ് 27ന് ഇന്ത്യയെ വിട്ടു പിരിഞ്ഞു. ഭാരതത്തിൻ്റെ നാനാ പ്രദേശങ്ങളിലും പുണ്യനദികളിലും അദ്ദേഹത്തിൻ്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യപ്പെട്ടു. തുടർന്ന് ഇടക്കാല പ്രധാനമന്ത്രിയായി ശ്രീ. ഗുൽസാരിലാൽ നന്ദ ചുമതലയേറ്റു. വൈകാതെതന്നെ കോൺഗ്രസ് പാർട്ടിയിൽ സമവായമുണ്ടാകുകയും നെഹറുവിൻ്റെ പാത പിന്തുടർന്ന് സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന ലാൽബഹാദൂർ ശാസ്ത്രി 1964 ജൂൺ 9ന് ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

‘ഏഷ്യയിലെ ചൈനീസ് ആധിപത്യ മോഹങ്ങളുടെയും അതിനായുള്ള തന്ത്രങ്ങളുടേയും അവിഭാജ്യ ഘടകമായി പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയിലെ സിപിഎമ്മിൻ്റെ ലക്ഷ്യമെന്ന്’ 1965ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ പറഞ്ഞപ്പോൾ, ഇന്ത്യൻ കമ്യുണിസ്റ്റ് എന്ന അഞ്ചാംപത്തിയുടെ അപകടം എത്രകണ്ട് ഭീകരമാണെന്ന വെളിപാട് ഇന്ത്യൻ പൊതുസമൂഹത്തിന് ലഭിച്ചു.

തുടരും…….

admin

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

5 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

6 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

6 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

6 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

7 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

7 hours ago