swamy-death
പോത്തൻകോട് ചിന്താലയത്തിലും കള്ളിക്കാട് ആശ്രമത്തിലും ആധ്യാത്മിക ജീവിതം നയിച്ച ഋഷിശ്രേഷ്ഠൻ സമാധിയായി. ഇന്ന് വെളുപ്പിനെ 5 മണിയോടെയാണ് അദ്ദേഹം വിട വാങ്ങിയത്. നിരവധിപേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരം അർപ്പിച്ചു. ശരീര ചിന്ത വെടിഞ്ഞ് എന്നും ആത്മബോധിയായി അനുഗ്രഹത്തിന്റെ നിലാവെളിച്ചം പകർന്ന സർവ സംഗപരിത്യാഗിയെ നമ്മുക്ക് നഷ്ടപ്പെട്ടു എന്നാണ് കുമ്മനം കുറിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രണാമം അർപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…..
ആലയിൽ സ്വാമി സമാധിയായി
പോത്തൻകോട് ചിന്താലയത്തിലും കള്ളിക്കാട് ആശ്രമത്തിലുമായി കഴിഞ്ഞ നാളുകളത്രയും ആധ്യാത്മിക ജീവിതം നയിച്ച തപോധനനായ ഋഷിശ്രേഷ്ഠനാണു ഇന്ന് വെളുപ്പിന് 5 മണിക്ക് വിട വാങ്ങിയത്. ശരീര ചിന്ത വെടിഞ്ഞ് എന്നും ആത്മബോധിയായി അനുഗ്രഹത്തിന്റെ നിലാവെളിച്ചം പകർന്ന സർവ സംഗപരിത്യാഗിയെ നമ്മുക്ക് നഷ്ടപ്പെട്ടു. ആര് കാണാൻ വന്നാലും ഒരേ ചോദ്യം “വല്ലതും കഴിച്ചോ?, വെള്ളം കുടിച്ചോ ?” മറ്റുള്ളവരുടെ വിശപ്പിലും ദു:ഖത്തിലും ദാഹത്തിലും മാത്രം ശ്രദ്ധിക്കുന്ന മനുഷ്യ സ്നേഹി. ജന്തു ജീവജാലങ്ങൾക്കും വള്ളിപടർപ്പുകൾക്കും ചരാചരങ്ങൾക്കും ഇടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന സർവ്വാശ്ലേഷിയായ വിശ്വ ഗുരു.
ഓലക്കുടിലിലെ ആലയിൽ തീക്കനലിലിട്ടു ഇരുമ്പു കത്തി പഴുപ്പിച്ചതും മൂർച്ച കൂട്ടിയതും മറ്റുള്ളവരുടെ സ്വാർത്ഥങ്ങളായ നിഷേധ നിഷീദ്ധ ചിന്തകളെ പിഴുതെറിയാനായിരുന്നു,അറുത്തു മുറിച്ചു മാറ്റാനായിരുന്നു. ഒറ്റ മുണ്ടും ഒറ്റ തോർത്തും ധരിച്ചു നിഷ്കാമ കർമ്മ യോഗിയായി നമ്മുക്കിടയിലൂടെ നടന്നു. ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ല. കിട്ടിയതെല്ലാം മറ്റുള്ളവർക്ക് കൊടുത്തു. ഞാൻ മിസോറാം ഗവർണ്ണറായ ശേഷം അനുഗ്രഹാശിസുകൾ തേടി ചിന്താലയത്തിൽ എത്തി. മറ്റൊന്നും പറഞ്ഞില്ല. ഒരു പുഞ്ചിരി മാത്രം. ആശ്രമ ഭിത്തിയിൽ തൂങ്ങി കിടന്ന വലിയൊരു ചിത്രം എനിക്ക് തന്നു. സ്വാമിയുടെ ആ വലിയ ചിത്രം മിസോറാം രാജ്ഭവനിൽ തൂക്കിയിട്ടു. അങ്ങനെ മറക്കാനാകാത്ത എത്ര എത്ര അനുഭവങ്ങൾ ! ആ ത്യാഗിവര്യന്റെ ധന്യ സ്മരണയ്ക്ക് മുന്നിൽ അനന്തകോടി പ്രണാമം !
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…