ഡെറാഡൂൺ: ആം ആദ്മി നേതാവും ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയുടെ സാന്നിധ്യത്തിലാണ് കോത്തിയാൽ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ആഴ്ച അദ്ദേഹം എഎപിയിൽ നിന്നും രാജിവെച്ചിരുന്നു.
‘2021 മുതൽ ഞാൻ എഎപിയിൽ അംഗമായിരുന്നു. മുൻ സൈനികരുടേയും, പാരാ മിലിട്ടറിയുടേയും, മുതിർന്നവരുടേയും, സ്ത്രീകളുടേയും, യുവാക്കളുടേയും വികാരത്തെ മാനിക്കുന്നു. ഞാൻ എന്റെ രാജി നിങ്ങൾക്ക് അയയ്ക്കുന്നു.’- എന്ന് അജയ് കോത്തിയാൽ അരവിന്ദ് കെജ്രിവാളിന് അയച്ച കത്തിൽ പറഞ്ഞു. മുൻ സൈനിക ഓഫീസർ കൂടിയായ കോത്തിയാൽ ട്വിറ്ററിലൂടെയാണ് രാജി തീരുമാനം അറിയിച്ചത്.
എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ബിജെപി 47 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. കോൺഗ്രസ് 19 സീറ്റുകൾ നേടിയപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രണ്ട് മണ്ഡലങ്ങളിൽ വിജയം നേടുകയും ചെയ്തിരുന്നു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…