Monday, April 29, 2024
spot_img

ഇനി ദേശീയതയുടെ പാതയിലേക്ക്; ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു

 

ഡെറാഡൂൺ: ആം ആദ്മി നേതാവും ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന അജയ് കോത്തിയാൽ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയുടെ സാന്നിധ്യത്തിലാണ് കോത്തിയാൽ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ആഴ്ച അദ്ദേഹം എഎപിയിൽ നിന്നും രാജിവെച്ചിരുന്നു.

‘2021 മുതൽ ഞാൻ എഎപിയിൽ അം​ഗമായിരുന്നു. മുൻ സൈനികരുടേയും, പാരാ മിലിട്ടറിയുടേയും, മുതിർന്നവരുടേയും, സ്ത്രീകളുടേയും, യുവാക്കളുടേയും വികാരത്തെ മാനിക്കുന്നു. ഞാൻ എന്റെ രാജി നിങ്ങൾക്ക് അയയ്ക്കുന്നു.’- എന്ന് അജയ് കോത്തിയാൽ അരവിന്ദ് കെജ്രിവാളിന് അയച്ച കത്തിൽ പറഞ്ഞു. മുൻ‌ സൈനിക ഓഫീസർ കൂടിയായ കോത്തിയാൽ ട്വിറ്ററിലൂടെയാണ് രാജി തീരുമാനം അറിയിച്ചത്.

എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ബിജെപി 47 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. കോൺഗ്രസ് 19 സീറ്റുകൾ നേടിയപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) രണ്ട് മണ്ഡലങ്ങളിൽ വിജയം നേടുകയും ചെയ്തിരുന്നു.

Related Articles

Latest Articles