India

ഇൻഡി സഖ്യത്തിൽ പൊട്ടിത്തെറി ! തൃണമൂലിന്റെ വഴിയേ ആം ആദ്മി പാർട്ടിയും ! പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം ! ഉത്തർപ്രദേശിൽ മുഖം കടുപ്പിച്ച് സമാജ്‌വാദി പാർട്ടിയും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻഡി സഖ്യത്തിൽ കടുത്ത അസ്വാരസ്യങ്ങൾ രൂപപ്പെടുന്നു. പശ്ചിമ ബം​ഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്‌സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.

ഇൻഡി മുന്നണിയുടെ ഭാഗമാകുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സീറ്റ് വിഭജനം നടക്കില്ലെന്നും മുഴുവൻ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്നും നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ആം ആദ്മിയും പഞ്ചാബിൽ സമാന നിലപാട് സ്വീകരിക്കുന്നത്. ഇൻഡി സഖ്യത്തിലെ കമ്മ്യുണിസ്റ്റ് സാന്നിധ്യമാണ് മമതയെ ചൊടുപ്പിച്ചത്. ആം ആദ്മിയുടെ പ്രഖ്യാപനത്തോട് ഇതുവരെ കോൺ​ഗ്രസ് പ്രതികരിച്ചിട്ടില്ല.

ഇൻഡി സഖ്യ രൂപീകരണം മുതൽ തന്നെ ആം ആദ്മി, കോൺഗ്രസ് നേതൃത്വങ്ങൾ അഭിപ്രായങ്ങളിൽ ഇരു ധ്രുവങ്ങളിലായിരുന്നു. ദില്ലിയിലും പഞ്ചാബിലും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഇതിന് പുറമെ സഖ്യത്തിൽ ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയുമായും കോൺഗ്രസ് തർക്കത്തിലാണ്. ആകെയുള്ള 80 സീറ്റിൽ 20 എണ്ണം നൽകണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിനും സമാജ്‌വാദി പാർട്ടി വഴങ്ങിയിട്ടില്ല.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിൽ സഖ്യത്തിനുള്ളിൽ വലിയ വിമർശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വേണ്ടത്ര മാദ്ധ്യമ ശ്രദ്ധ പോലും യാത്രയ്ക്ക് നേടാൻ സാധിച്ചിട്ടില്ല.

Anandhu Ajitha

Recent Posts

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണ്‍ നാഗാസ്ത്ര-1 കരസേനയില്‍ ചേര്‍ത്തു

പോര്‍മുഖങ്ങളില്‍ ഭീ-തി പടര്‍ത്തുന്ന പുതിയ സേനാംഗം- ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറിയിരിക്കുന്നു.നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ്…

13 mins ago

ജി 7 ഉച്ചകോടിയില്‍ മാര്‍പ്പാപ്പയ്ക്ക് എന്താണ് കാര്യം

ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍…

28 mins ago

ജി-7 ഉച്ചകോടി ! ബ്രിട്ടീഷ്,ഫ്രഞ്ച്,യുക്രെയ്ൻ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,…

37 mins ago

ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ ഈസ്റ്റേൺ ഫ്ലീറ്റ് ; തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ രാജ്നാഥ് സിം​ഗ് വിശാഖപട്ടണത്ത്

വിശാഖപട്ടണം : നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് വിശാഖപ്പട്ടണത്തെത്തി. നാവികസേനയിലെ മുതിർന്ന…

45 mins ago

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി ; അതേ ബസ് കയറിയിറങ്ങി ഹൈദരാബാദിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ…

1 hour ago

ഇതാണ് മോദി ; ആർക്ക് എന്ത് സ്ഥാനം നൽകണമെന്ന് മോദിക്കറിയാം !

രാജ്യസഭയിലേക്കെത്തുന്ന പ്രമുഖർ ഇവരൊക്കെ...പിന്നിൽ ഈ ലക്ഷ്യം

2 hours ago