ഇന്ത്യയിൽ ജനിച്ച് പാകിസ്ഥാനിൽ കുടിയേറിയ മതഭ്രാന്തനായ ആണവശാസ്ത്രജ്ഞന്റെ നടക്കാത്ത സ്വപ്നം ….
പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ (Abdul Qadeer Khan Death) അന്തരിച്ചു. 85 വയസ്സായിരുന്നു. പാകിസ്താന്റെ ആണവായുധ പദ്ധതിയുടെ പിതാവാണ് ഖാൻ. രാവിലെ ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഖാൻ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളെ തുടർന്നാണ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ മാസം 27 ന് ഖാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ഭേദമായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. കോവിഡ് ബാധയ്‌ക്ക് ശേഷം അവശനായ തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാത്തതിൽ ഖാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിമർശിച്ചത് വലിയ വാർത്തയായിരുന്നു.
ഡോ.ഖാന്‍ 1936-ല്‍ ഇന്ത്യയിലെ ഭോപ്പാലിലാണ് ജനിച്ചത്. ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റതിന് 2004 ല്‍ ഇയാൾ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്‌റഫ് മാപ്പ് നല്‍കുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില്‍ അദ്ദേഹത്തെ തടങ്കലില്‍ നിന്ന് വിട്ടയച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതില്‍ ഖാദിര്‍ ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക പാകിസ്ഥാന് കൈമാറിയിരുന്നു. ഭാരതത്തിന്റെയും എക്കാലത്തെയും ശത്രുവായിരുന്നു ഖാന്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…